BREAKING NEWS

ശബരിമല സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കരുത്, നിലവിലെ സ്ഥിതി തുടരണം, തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത്രിയും മന്ത്രിയും വിഷയം മാറും!! നല്ല കഴിവുള്ള മിടുക്കിയായ സ്ത്രീയാണ് വീണാ ജോർജ്, കേരളത്തിൽ പിണറായി വീണ്ടും മുഖ്യമന്ത്രി ആകും, ഡി സതീശൻറെ മുഖം കണ്ടു കൊണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട- വെള്ളാപ്പള്ളി

· · 1 min read
Share: Copied!

കൊല്ലം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സർക്കാർ ഒരിക്കലും അനുകൂലിക്കരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണം. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം ആയുധമാക്കി. അതിനെ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ ഭരണപക്ഷത്തിന് കഴിഞ്ഞില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തിലെ മാർക്കറ്റിംഗ് പ്രചരണത്തിൽ യുഡിഎഫ് മുന്നിലാണെന്നും വെള്ളാപ്പള്ളി.

ഇതിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിനേയും വെള്ളാപ്പള്ളി പ്രശംസിച്ചു. കഴിവ് ഉള്ള മിടുക്കിയായ സ്ത്രീയാണ് വീണാ ജോർജെന്നും എന്ത് തെറ്റ് ഉണ്ടായാലും അവരാണ് കുറ്റക്കാരി എന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആകാവുന്ന സ്ഥിതിയാണ് ഉള്ളത്. എഴുതി തള്ളാവുന്ന നിലയിൽ അല്ല സിപിഎം ഉള്ളത്. വിഡി സതീശൻറെ മുഖം കണ്ടു കൊണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട. സതീശനെ പിറകിൽ നിന്ന് നയിക്കുന്ന ശക്തിയാണ് യുഡിഎഫ് ജാഥയെ നയിക്കുന്നത്. കെസി വേണുഗോപാലും രമേശ് ചെന്നിത്തലയുമാണ് ആ ജാഥയെ പിന്നിൽ നിന്ന് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതസമയം എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ ഇല്ലെന്നും വെള്ളപ്പള്ളി ആവർത്തിച്ചു. താൻ വീണ്ടും മത്സരിക്കും, വിജയിക്കുകയും ചെയ്യും. മത്സരിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട്. ആരോപണം ഉന്നയിക്കാൻ എല്ലാവർക്കും കഴിയും, പക്ഷേ തെളിവ് എവിടെയെന്ന് കൂടി പറയണം. കല്ലുവെച്ച പച്ചക്കള്ളം പറയുന്നു. മൈക്രോ ഫിനാൻസ് കേസിൽ താൻ തെറ്റുകാരൻ അല്ലെന്ന് പൂർണ്ണ ആത്മവിശ്വാസം ഉണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

വരാന്തയിൽ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം കളിച്ചുകൊണ്ടിരിക്കെ മുറ്റത്തേക്കിറങ്ങിയ മൂന്നു വയസുകാരന്റെ ചെറുവിരൽ തെരുവുനായ കടിച്ചുപറിച്ചെടുത്തു, അലറിക്കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് രക്തംവാർന്ന കൈയുമായി നിൽക്കുന്ന കുഞ്ഞിനെ

BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026