BREAKING NEWS

ഉപതെരഞ്ഞെടുപ്പ് വരാൻ കാരണം അൻവറിന്റെ വഞ്ചന, നമ്മൾ ഒരു ചതിക്ക് ഇരയായാണ് ഇത്തരത്തിൽ‌ ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്, എന്തെങ്കിലും ചില വാഗ്ദാനങ്ങൾ നൽകുക, പിന്നീട് അവ മറക്കുക എന്ന രീതി എൽഡിഎഫിനില്ല- മുഖ്യമന്ത്രി

· · 1 min read
Share: Copied!

നിലമ്പൂർ: നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വരാൻ തന്നെ കാരണം അൻവറിന്റെ വഞ്ചനയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മൾ ഒരു ചതിയ്ക്ക് ഇരയായാണ് ഇത്തരത്തിൽ‌ ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഏതെങ്കിലും തരത്തിൽ ആശങ്കപെടുന്ന മുന്നണിയല്ല എൽഡിഎഫ്. തികഞ്ഞ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് എൽഡിഎഫിന് കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂരിൽ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രത്യേക വികാരത്തോടെയാണ് സ്വരാജിന്റെ സ്ഥാനാർഥിത്വത്തെ നാട് സ്വീകരിച്ചിരിക്കുന്നത്. ക്ലീനായ ഇമേജ് നിലനിർത്തുന്ന സ്ഥാനാർഥിയാണ് സ്വരാജ്. കറകളഞ്ഞ വ്യക്തിത്വമാണ് സ്വരാജിന്റേത്. അതിന്റെ ഭാഗമാണ് മഹാ ജനപങ്കാളിത്തമുള്ള തിരഞ്ഞെടുപ്പ് കൺവെൻഷൻ. എല്ലാം കൊണ്ടും നല്ല തുടക്കമായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അൻവർ വഞ്ചിച്ചതാണ് ഉപതിരഞ്ഞെടുപ്പിനു കാരണം. നിയമസഭാ പ്രവർത്തനത്തിനിടയ്ക്ക് കൊല ചെയ്യപ്പെട്ട സഖാവ് കുഞ്ഞാലിയെ കേരളം വേദനയോടെയാണ് ഓർക്കുന്നത്. സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കു വഹിച്ച പ്രദേശമാണ് നിലമ്പൂർ. അഭിമാനത്തോടെ വോട്ട് ചോദിക്കാൻ സ്വരാജിന് കഴിയും. കാര്യങ്ങൾ കൃത്യമായി എൽഡിഎഫ് നിർവഹിക്കുന്നു എന്നതാണ് ജനങ്ങളുടെ അനുഭവം. എന്തെങ്കിലും ചില വാഗ്ദാനങ്ങൾ നൽകുക, പിന്നീട് അവ മറക്കുക എന്ന രീതി എൽഡിഎഫിന് ഇല്ല.

അതു അനുഭവത്തിലൂടെ ജനങ്ങൾക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ട്. നേരത്തെ പിന്താങ്ങിയവർക്ക് പുറമെ മറ്റൊരു വിഭാഗം കൂടി ഇവരാണ് ശരിയെന്നു പറഞ്ഞ് എൽഡിഎഫിനെ പിന്താങ്ങുകയാണ്. കേരളത്തിലിനി കിട്ടിയ സൽപേരുകളിൽ‌ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കേരളം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്നത്. ഈ പേര് എൽഡിഎഫിനു നാടിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി വന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിൽ ഒരു കുട്ടിയല്ലേ… അദ്ദേഹത്തിന്റെ പ്രവർത്തികളെ അങ്ങനെ കണ്ടാൽ മതി, അൻവറുമായി ഇനി ചർച്ച വേണ്ടായെന്നത് യുഡിഎഫ് ഒറ്റക്കെട്ടായി കൈക്കൊണ്ട തീരുമാനം,’ ചെന്നിത്തല

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026