BREAKING NEWS

ആരോപണങ്ങള്‍ക്ക് വ്യക്തത നല്‍കുന്നതിനു പകരം ദുരൂഹത സൃഷ്ടിച്ച് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്, കണ്ണടച്ച് ഇരുട്ടാക്കലല്ല ജനാധിപത്യം, ഹിമാചല്‍ വൈദ്യുതി വാങ്ങാനുള്ള പ്രൊപ്പോസല്‍ അട്ടിമറിച്ചത് എന്തിന്റെ അടിസ്ഥാനത്തിലെ പിണറായി വിജയന്‍, കണ്ണടച്ച് ആരോപണം ഉന്നയിക്കലല്ല ജനാധിപത്യമെന്ന് വി ഡി സതീശന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ജിഎന്‍എ വൈദ്യുതി കരാറില്‍ കൊമ്പുകോര്‍ത്ത് മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും. കണ്ണടച്ച് ഇരുട്ടാക്കലല്ല ജനാധിപത്യമെന്ന പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന് കണ്ണടച്ച് ആരോപണം ഉന്നയിക്കലല്ല ജനാധിപത്യമെന്ന കുറിപ്പിലൂടെ വി ഡി സതീശന്‍ മറുപടി നല്‍കി. വൈദ്യുതി വാങ്ങല്‍ കരാറുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങള്‍ക്ക് വ്യക്തത നല്‍കുന്നതിനു പകരം ദുരൂഹതയും അവ്യക്തതയും സൃഷ്ടിച്ച് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പിണറായി ആരോപിച്ചു.

ന്നില്‍ വന്ന ഫയലിന്റെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനമെടുത്തതെന്ന് അദ്ദേഹം സമ്മതിച്ചിരിക്കുകയാണ്. എന്നാല്‍, കെഎസ്ഇബി സാങ്കേതികവും സാമ്പത്തികവുമായ പരിശോധന നടത്തി സര്‍ക്കാരിന് സമര്‍പ്പിച്ച ഹിമാചല്‍ വൈദ്യുതി വാങ്ങാനുള്ള പ്രൊപ്പോസല്‍ അട്ടിമറിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും പിണറായി ചോദിച്ചു. ജിഎൻഎ വൈദ്യുതി ഉത്പാദകരോ ലൈസൻസുള്ള വ്യാപാരിയോ അല്ല.

വെറുമൊരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. അങ്ങനെയൊരു പ്ലാറ്റ്‌ഫോമിന് സ്വന്തം നിലയിൽ വൈദ്യുതി വിൽക്കാൻ എന്ത് അധികാരമാണുള്ളത്? ഈ ചോദ്യത്തിന് മറുപടി പറയാതെ കഴിഞ്ഞ സർക്കാരും അവരിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്ന വാദമാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്.

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026