BREAKING NEWS

നിതീഷ് ജി, മോദി ജി തടയാൻ പറ്റുമെങ്കിൽ എന്നേ തടഞ്ഞോളു… വെല്ലുവിളിച്ച് രാഹുൽ ​ഗാന്ധി

· · 1 min read
Share: Copied!

കോൺഗ്രസിന്റെ ന്യായ് സംവാദ് പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുമായി സംവദിക്കാൻ എത്തിയ രാഹുൽ ഗാന്ധിയെ തടഞ്ഞ് ബിഹാർ പോലീസ്. ദർഭംഗയിലെ അംബേദ്കർ ഹോസ്റ്റലിലാണ് ന്യായ് സംവാദ് എന്ന പേരിൽ പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. ഇവിടെയെത്തിയപ്പോഴാണു ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുലിനെ പോലീസ് തടഞ്ഞത്. അതേസമയം പോലീസ് തടയാൻ ശ്രമിച്ചിട്ടും രാഹുൽ ഗാന്ധി ദർഭംഗയിലെ വേദിയിലേക്ക് എത്തി.

“നിതീഷ് ജി, മോദി ജി, , റോക്ക് സകോ തോ റോക്ക് ലോ (കഴിയുമെങ്കിൽ എന്നെ തടയൂ) – ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിന്റെ കൊടുങ്കാറ്റ് സാമൂഹിക നീതി, വിദ്യാഭ്യാസം, തൊഴിൽ എന്നിവയിൽ ഒരു വിപ്ലവം കൊണ്ടുവരും” എന്നും രാഹുൽ എക്‌സിൽ കുറിച്ചു.

രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു ദലിത് വിദ്യാർഥികളുമായിട്ടുള്ള സംവാദം. വിദ്യാർത്ഥികളുമായി സംവദിക്കാൻ നിശ്ചയിച്ചിരുന്ന സ്ഥലത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് രാഹുലിന്റെ വാഹനവ്യൂഹത്തെ തടയുക ആയിരുന്നു. വേദിയിലെത്തിയ രാഹുൽ മുഖ്യമന്ത്രിയോട് “എന്തിനെയാണ് ഭയപ്പെടുന്നത്?” എന്ന് ചോദിക്കുകയും ചെയ്തു.

അതേസമയം രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ചതോടെ കോൺഗ്രസ് നേതാക്കളും ജില്ലാ ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റണ്ടമുണ്ടായി. ഭരണകൂടം ബോധപൂർവമായ തടസം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. പക്ഷെ ഹോസ്റ്റൽ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാരോപിച്ചാണ് ജില്ലാ ക്ഷേമ ഓഫീസർ അലോക് കുമാർ പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നു ഓഫിസർമാർ പറയുന്നു.

ബോണറ്റിൽ പിടിച്ചു കിടന്ന് നിലവിളിച്ച ഐവിനെ അമിത വേഗതയിൽ ഒരു കിലോമീറ്ററോളം കൊടുപോയി സഡൻബ്രേക്കിട്ട് താഴെയിട്ടു, കാറിടിപ്പിച്ച് കൊലപ്പെടുത്തി, സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

 

BREAKING NEWS
കുവൈറ്റിൽ മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു, 11 പേർക്ക് പരുക്ക്, ഒരാളുടെ കൈ നഷ്ടമായി
04 Nov 2026
BREAKING NEWS
ട്രംപിന് ഇസ്രയേലിലേക്ക് വിമാനം കേറേണ്ടി വരുമോ? അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന് കനത്ത തിരിച്ചടി, ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റുകൾ, സെനറ്റിലും വൻ മുന്നേറ്റം
04 Nov 2026
BREAKING NEWS
ബസിടിച്ച് 14കാരി മരിച്ച കേസില്‍ 19 വര്‍ഷത്തിനു ശേഷം കോടതി വിധി, ഡ്രൈവര്‍ക്ക് ഒരു വര്‍ഷം തടവ്
04 Nov 2026
BREAKING NEWS
കടലിൽ ഇറങ്ങി പരിധിവിട്ട് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പ് നൽകി; സന്ദർശകർക്ക് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് മർദനം, ബിയർ കുപ്പി ഉപയോഗിച്ചും ആക്രമണം; സ്ത്രീകൾ അടക്കമുള്ള സംഘം കസ്റ്റഡിയിൽ
04 Nov 2026