ചെന്നൈ: മധുര സർക്കാർ രാജാജി ആശുപത്രിക്ക് സമീപം മുഖ്യമന്ത്രി വിജയിനെ കാണാൻ തടിച്ചുകൂടിയ ആയിരക്കണക്കിന് പൊതുജനങ്ങളിൽ പത്തിലധികം പേർ കടുത്ത തിരക്കും ചൂടും കാരണം ബോധരഹിതരായി. മുഖ്യമന്ത്രിയെ നേരിൽ കാണാനായി മണിക്കൂറുകളോളമാണ് ജനങ്ങൾ കാത്തുനിന്നത്.
തുടർന്നുണ്ടായ അമിതമായ ജനത്തിരക്കിലും ചൂടിലും പെട്ടാണ് ചിലർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും കുഴഞ്ഞുവീഴുകയും ചെയ്തത്. കുഴഞ്ഞു വീണവരെ സുരക്ഷാ ഉദ്യോഗസ്ഥരും വോളന്റിയർമാരും ചേർന്ന് സമീപത്തെ ആശുപത്രിയിലേക്ക് പ്രാഥമിക ചികിത്സയ്ക്കായി മാറ്റി.
ഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടനത്തിനായാണ് വിജയ് മധുരയിലെത്തിയത്.






