BREAKING NEWS

ചാരായവും വാഷും വാറ്റ് ഉപകരണങ്ങളുമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അ‌ടക്കം രണ്ടുപേർ എക്സൈസ് പിടിയിൽ

· · 1 min read
Share: Copied!

പയ്യോളി: ചാരായവും വാഷും വാറ്റ് ഉപകരണങ്ങളുമായി യൂത്ത് കോൺഗ്രസ് നേതാവടക്കം രണ്ടു പേർ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് ഇരിങ്ങൽ മുനമ്പത്ത് താഴെ രഞ്ജിത്ത് ലാൽ, മുനമ്പത്ത് താഴ അഭിലാഷ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി 11.15 ഓടെ നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഇവരിൽ നിന്ന് 3.5 ലിറ്റർ വാറ്റ് ചാരായം, 50 ലിറ്റർ വാഷ്, 30 ലിറ്റർ സ്‌പെന്റ് വാഷ്, വാറ്റ് ഉപകരണങ്ങൾ എന്നിവ സഹിതമാണ് പിടികൂടിയത്. രഞ്ജിത്ത് ലാലിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസർ പ്രവീൺ ഐസക്കിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് മൂന്നരലിറ്റർ ചാരായം, അൻപത് ലിറ്റർ വാഷ്, 30 ലിറ്റർ സ്‌പെന്റ് വാഷ് എന്നിവയാണ് പിടികൂടിയത്. ഇരിങ്ങലിലെ വീടിനു സമീപത്തെ ബന്ധുവീട്ടിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്.

ഭാര്യയ്ക്ക് രഹസ്യബന്ധം, താൻ തിരിച്ചുവരുന്നതിനു മുൻപ് കാമുകനുമൊപ്പം പൊയ്ക്കൊള്ളണമെന്ന് അന്ത്യ ശാസനം, മകളെ കൂടെ വിടണമെന്നാവശ്യപ്പെട്ട യുവതിയു‌ടെ കഴുത്തറുത്ത് ഭർത്താവ്, കൊല്ലപ്പെട്ട യുവതിയുടെ തലയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026