PRAVASI

കുവൈത്തില്‍ ഗതാഗതലംഘനങ്ങൾക്ക് പണം അടയ്ക്കേണ്ടത് ഈ ആപ്പുകള്‍ വഴി മാത്രം

· · 1 min read
Share: Copied!

കുവൈത്ത് സിറ്റി: തട്ടിപ്പില്‍ വീഴാതിരിക്കാന്‍ നിര്‍ദേശിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ പ്രവാസികള്‍ക്കും നിവാസികള്‍ക്കുമാണ് മുന്നറിയിപ്പ്. ആൾമാറാട്ടം നടത്തുന്നതും ട്രാഫിക് ലംഘന പിഴകൾ വാഗ്ദാനം ചെയ്യുന്നതുമായ വ്യാജസന്ദേശങ്ങളും വ്യാജ വെബ്‌സൈറ്റുകളും സൂക്ഷിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ആഭ്യന്തരമന്ത്രാലയം ആപ്പ്, “സഹേൽ” എന്നീ ഔദ്യോഗിക ആപ്പുകള്‍ വഴി മാത്രമേ പിഴ അടയ്ക്കാൻ കഴിയൂവെന്ന് മന്ത്രാലയം വ്യക്തമാക്കി.

അന്താരാഷ്ട്ര നമ്പറുകളിൽനിന്ന് സന്ദേശങ്ങൾ അയയ്‌ക്കുകയോ ട്രാഫിക് പിഴകളിൽ കിഴിവ് നൽകുകയോ ഒന്നും കുവൈത്ത് ആപ്പുകള്‍ വാഗ്ദാനം ചെയ്യുന്നില്ല. കുവൈത്ത് പൗരന്മാരും പ്രവാസികളും അയച്ചയാളുടെ ഐഡൻ്റിറ്റി പരിശോധിച്ചുറപ്പിക്കാനും സംശയാസ്പദമായ എന്തെങ്കിലും സന്ദേശങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ “സഹേൽ” ആപ്പിലെ “അമാൻ” സേവനം വഴി റിപ്പോർട്ട് ചെയ്യാനും അധികൃതര്‍ അഭ്യർഥിച്ചു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026