BREAKING NEWS

17,000 അടി ഉയരത്തിൽ ആകാശത്തുകൂടി സഞ്ചരിക്കവേ ഇൻഡി​ഗോ വിമാനത്തിന് മിന്നലേറ്റു, മൂക്ക് ഭാ​ഗം ഉള്ളിലേക്ക് കയറിയ നിലയിൽ!! ലഖ്‌നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്, 110 പേരും സുരക്ഷിതർ

· · 1 min read
Share: Copied!

ന്യൂഡൽഹി: പട്‌നയിൽ നിന്ന് ലഖ്‌നൗവിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റതിനെ തുടർന്ന് ലഖ്‌നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. വിമാനത്തിന്റെ മുൻഭാഗമായ നോസിന് (മൂക്ക്) കേടുപാടുകൾ സംഭവിച്ചെങ്കിലും വിമാനത്തിലുണ്ടായിരുന്ന 104 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ബുധനാഴ്ചയാണ് സംഭവം. പട്‌നയിൽ നിന്ന് ലഖ്‌നൗവിലേക്ക് പറക്കുകയായിരുന്ന വിമാനം 17,000 അടി ഉയരത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് മിന്നലേറ്റത്. തുടർന്ന് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വിമാനം ലഖ്‌നൗവിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.

ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ എട്ട് മിനിറ്റ് മുമ്പാണ് വിമാനം ലഖ്‌നൗ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. മിന്നലേറ്റതിനെ തുടർന്ന് വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതായി പരിശോധനയിൽ കണ്ടെത്തി. വിമാനത്തിന്റെ മൂക്ക്ഭാ​ഗം ഉള്ളിലേക്ക് കയറിയ നിലയിലായിരുന്നു. എന്നാൽ സംഭവത്തിൽ യാത്രക്കാർക്കോ, ജീവനക്കാർക്കോ പരുക്കേറ്റിട്ടില്ല.

മിന്നലേറ്റതിനു പിന്നാലെ വിമാനം സർവീസിൽ നിന്ന് മാറ്റി നിലത്തിറക്കി. വിമാനത്തിന്റെ വിശദമായ സാങ്കേതിക പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. പരിശോധനകളും അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയ ശേഷവും ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷവും മാത്രമേ വിമാനം വീണ്ടും സർവീസിന് ഉപയോഗിക്കാൻ അനുവദിക്കൂ.

സംഭവത്തിൽ വ്യോമയാന മേഖലയിലെ സുരക്ഷാ നിയന്ത്രണ അതോറിറ്റിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അന്വേഷണം ആരംഭിച്ചു. മിന്നലേറ്റതിന്റെ ആഘാതം, വിമാനത്തിനുണ്ടായ കേടുപാടുകളുടെ വ്യാപ്തി, വിമാനത്തിന്റെ പ്രവർത്തനക്ഷമത തുടങ്ങിയ കാര്യങ്ങൾ DGCA പരിശോധിക്കും. റെഗുലേറ്ററി ക്ലിയറൻസ് ലഭിച്ചതിന് ശേഷമേ വിമാനത്തിന് വീണ്ടും പറക്കാൻ അനുമതി നൽകുകയുള്ളൂ.

അതേസമയം, കഴിഞ്ഞ മാസവും ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടസമാനമായ സാഹചര്യം നേരിട്ടിരുന്നു. ഗുവാഹത്തിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ഇൻഡിഗോ വിമാനം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് ടെയിൽ സ്ട്രൈക്ക് ഉണ്ടായത്.

A321neo വിഭാഗത്തിൽപ്പെട്ട വിമാനത്തിനാണ് ലാൻഡിങ്ങിനിടെ റൺവേയുമായി അസാധാരണമായ സമ്പർക്കം ഉണ്ടായത്. ശക്തമായ കാറ്റുള്ള പ്രതികൂല കാലാവസ്ഥയ്ക്കിടെയായിരുന്നു ലാൻഡിങ്. സംഭവത്തെ ഇൻഡിഗോ ‘Abnormal Runway Contact’ എന്നാണ് വിശേഷിപ്പിച്ചത്.

സംഭവത്തിന് പിന്നാലെ ആ വിമാനവും സർവീസിൽ നിന്ന് മാറ്റി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മോശം കാലാവസ്ഥയാണ് ഗുവാഹത്തി-ബെംഗളൂരു വിമാനത്തിലെ സംഭവത്തിന് കാരണമായതെന്നാണ് ഇൻഡിഗോ അന്ന് വ്യക്തമാക്കിയിരുന്നത്.

ഏറ്റവും പുതിയ സംഭവത്തിൽ മിന്നലേറ്റിട്ടും വിമാനം സുരക്ഷിതമായി ലഖ്‌നൗവിൽ ഇറക്കാൻ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കി. DGCAയുടെ അന്വേഷണ റിപ്പോർട്ടും സാങ്കേതിക പരിശോധനയും പൂർത്തിയായ ശേഷമായിരിക്കും വിമാനത്തിന്റെ തുടർ സർവീസുമായി ബന്ധപ്പെട്ട തീരുമാനം.

BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026