BREAKING NEWS

സഹോദരനെ കൂട്ടി സ്റ്റാഫ് റൂമിലെത്തി അധ്യാപികയെ അസഭ്യം പറഞ്ഞു; മാന്യമായി സംസാരിക്കണമെന്ന് പറഞ്ഞ അധ്യാപകന് മർദ്ദനം; പത്തിരിപ്പാല ഗവ. കോളേജിൽ വിദ്യാർഥിക്കെതിരെ കേസ്

· · 1 min read
Share: Copied!

പത്തിരിപ്പാല (പാലക്കാട്): പത്തിരിപ്പാല ഗവ. കോളേജിൽ അധ്യാപകന് മർദനമേറ്റതായി പരാതി. സംഭവത്തിൽ രണ്ടാംവർഷ ബി.ബി.എ. വിദ്യാർഥി മുഹമ്മദ് അനസ് (19), സഹോദരൻ മണ്ണൂർ സ്വദേശി ആഷിക് അലി (30) എന്നിവർക്കെതിരെ മങ്കര പോലീസ് കേസെടുത്തു. പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകൻ കെ. ഷബീറിനാണ് മർദനമേറ്റത്. പരിക്കേറ്റ അധ്യാപകൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ചൊവ്വാഴ്ച രാവിലെ 11.15ഓടെയാണ് സംഭവം. കോളേജിൽവെച്ച് മുഹമ്മദ് അനസിന്റെ ബൈക്കിൽ ഒരു അധ്യാപികയുടെ കാർ തട്ടിയതായി പോലീസ് പറയുന്നു. തുടർന്ന് അനസും സഹോദരനും സ്റ്റാഫ് മുറിയിലെത്തി അധ്യാപികയോട് അസഭ്യം പറഞ്ഞതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ട അധ്യാപകൻ കെ. ഷബീർ ഇടപെടുകയും അധ്യാപികയോട് മാന്യമായി സംസാരിക്കണമെന്ന് ഇരുവരോടും ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഇരുവരും ബഹളമുണ്ടാക്കുകയും അധ്യാപകനെ മർദിക്കുകയും ചെയ്തെന്നാണ് പോലീസിന്റെ വിശദീകരണം. സംഭവത്തിൽ അധ്യാപകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

സംഭവത്തിന് പിന്നാലെ ചൊവ്വാഴ്ച വൈകീട്ട് കോളേജിൽ സ്റ്റാഫ് കൗൺസിൽ യോഗം ചേർന്നു. വൈസ് പ്രിൻസിപ്പൽ ശിവപ്രഭയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഹമ്മദ് അനസിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി കോളേജ് അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026