BREAKING NEWS

ആഭിചാരം വെറും നാടകം, രശ്മിയുമായി യുവാക്കൾക്കു വഴിവിട്ട ബന്ധം, സെക്സ് ചാറ്റും ദൃശ്യങ്ങളും യുവാക്കളുടെ ഫോണിൽ!! ക്രൂരമായി മർദിച്ചതിനു പിന്നിൽ ജയേഷിന്റെ പക, രശ്മിയെ കൊണ്ട് യുവാക്കളെ വിളിച്ചുവരുത്തി

· · 1 min read
Share: Copied!

പത്തനംതിട്ട: ചരൽകുന്നിൽ ക്രൂരപീഡനത്തിന് ഇരയായ യുവാക്കൾക്ക് രശ്മിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും അതിന്റെ തുടർച്ചയായാണ് മർദനമെന്നും പോലീസ്. ക്രൂരമായി മർദനമേറ്റ റാന്നി സ്വദേശിയും ആലപ്പുഴ സ്വദേശിയും ബന്ധുക്കളാണ്. ഇവർക്കു രശ്മിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ ഫോണിൽ സെക്സ് ചാറ്റ് നടത്തിയിരുന്നു.

എന്നാൽ ഇത് രശ്മിയുടെ ഭർത്താവ് ജയേഷ് കണ്ടെത്തിയതോടെ സംഭവത്തിന് ട്വിസ്റ്റ് സംഭവിക്കുന്നത്. ഇക്കാര്യത്തിൽ രശ്മിയും ജയേഷുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയെങ്കിലും യുവാക്കളോടുള്ള പക തീർക്കാൻ തക്കം നോക്കിയിരിക്കുകയായിരുന്നു. ഇതിനായി ജയേഷ് രശ്മിയുടെ സഹായത്തോടെ യുവാക്കളെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.

ഇതിനായി കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് ആലപ്പുഴ സ്വദേശിയെയും അഞ്ചിന് റാന്നി സ്വദേശിയെയും ചരൽകുന്നിലെ ജയേഷിന്റെ വീട്ടിലേക്കു വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചു. അതിന്റെ വീഡിയോ ഫോണിലെടുക്കുകയും ചെയ്തു. രശ്മിയുമായുള്ള ചാറ്റുകളും ദൃശ്യങ്ങളും യുവാക്കളുടെ ഫോണിലുണ്ടെന്ന സംശയത്തിലാണ് പീഡനമെന്നു കരുതുന്നു. അതേസമയം ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ മർദനത്തിന്റെ കൂടുതൽ ദൃശ്യങ്ങളോ മറ്റു വിവരങ്ങളോ ഉണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം മർദനത്തിനു മുൻപ് ആഭിചാരക്രിയ നടത്തിയെന്നും ‌പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഇരയായ യുവാവ് പറഞ്ഞിരുന്നു. എന്നാൽ ആഭിചാരം നാടകമായിരുന്നെന്നും അന്വേഷണമുണ്ടായാൽ വഴിതിരിച്ചു വിടാനുള്ള ശ്രമമാണെന്നുമാണ് പോലീസ് നി​ഗമനം.

ക്രൂരമർദനത്തിനു ശേഷം അവശനായ റാന്നി സ്വദേശിയെ ജയേഷും രശ്മിയും റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഓട്ടോറിക്ഷ തൊഴിലാളികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതരാണ് പോലീസിനെ അറിയിച്ചത്. പക്ഷേ എന്താണു സംഭവിച്ചതെന്ന് പോലീസിനോടു പറയാൻ ആദ്യം യുവാവ് തയാറായിരുന്നില്ല. മറ്റു കാരണങ്ങളാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ചിലരെ പോലീസ് കസ്റ്റഡിയിലും എടുത്തിരുന്നു. സംശയം തോന്നി വിശദമായി നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ കുടുങ്ങിയത്.

ആത്മാക്കൾ ദേഹത്തുകയറിയപോലെയാണ് അവര്‍ സംസാരിച്ചത്!!! ബ്ലേഡ് കൊണ്ട് ശരീരത്തിൽ വരഞ്ഞു, മുളക് സ്പ്രേ ചെയ്തു, മർദനം ആഭിചാരക്രിയകള്‍ക്ക് ശേഷം, അവിടുണ്ടായത് ഇലന്തൂർ നരബലി പോലുള്ള സാഹചര്യം, മുൻ വൈരാ​ഗ്യമൊന്നുമുണ്ടായിരുന്നില്ല, കൂടുതൽ മർദിച്ചത് രശ്മിയെന്ന് റാന്നി സ്വദേശി

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026