BREAKING NEWS

പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടലിൽ, ഒന്നര വയസുകാരെ തട്ടിക്കൊണ്ടു പോകാൻ നോക്കിയ തമിഴ്നാട് സ്വദേശി പിടിയിൽ

· · 1 min read
Share: Copied!

അടൂർ: പത്തനംതിട്ട ജില്ലയിൽ നാലിടത്ത് (പഴകുളം, പന്തളം, കൊടുമൺ, കൊ​ച്ചു​ക​ൽ) കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി. പഴകുളത്ത് മദ്രസ വിദ്യാർഥിനികളെയാണ് കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണു പരാതി. പഴകുളം ജുമാ മസ്ജിത്തിലെ മദ്രസ പഠനം കഴിഞ്ഞു സമീപത്തുള്ള കനാൽ റോഡിൽ കൂടി നടന്നു പോവുകയായിരുന്ന പെൺകുട്ടികളെയാണു തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

ഈ ​മാ​സം 26ന് ​വൈ​കു​ന്നേ​ര​മാ​ണ് അ​ടൂ​ർ പ​ഴ​കു​ള​ത്ത് ഒ​മ്പ​ത് വ​യ​സു​ള്ള ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം ന​ട​ന്ന​ത്. ക​നാ​ൽ റോ​ഡി​ൽ കാ​ടു​മൂ​ടി​യ വി​ജ​ന​മാ​യ ഭാ​ഗ​ത്ത് വ​ച്ചാ​ണ് കാ​റി​ൽ എ​ത്തി​യ ര​ണ്ടു പേ​ർ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​ത്. ഇവർ റോഡരികിൽ കൂടി നടന്നു പോകുമ്പോൾ ഒരു കാർ പെട്ടെന്നു വന്നു നിർത്തുകയും ബന്ധുക്കളാണു വീട്ടിൽ കൊണ്ടുവിടാം എന്നു പറഞ്ഞ് കാറിലേക്ക് കയറ്റാൻ ശ്രമിക്കുകയുമായിരുന്നു. ഈ ​സ​മ​യം മ​റ്റൊ​രു വീ​ട്ട​മ്മ ക​ണ്ട​തി​നാ​ൽ കു​ട്ടി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. വെ​ള്ള നി​റ​ത്തി​ലു​ള്ള കാ​റി​ൽ എ​ത്തി​യ ഒ​രു സ്ത്രീ​യും മു​ടി നീ​ട്ടി വ​ള​ർ​ത്തി​യ പു​രു​ഷ​നു​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​തെ​ന്നാ​ണ് കു​ട്ടി​ക​ളു​ടെ മൊ​ഴി. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി.

പന്തളത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ ഒന്നര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച തമിഴ്‌നാട് രാമേശ്വരം സ്വദേശിയായ മുത്തുസ്വാമി എന്നയാളെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി. അതുപോലെ ഒ​റ്റ​ത്തേ​ക്ക് കൊ​ച്ചു​ക​ൽ ജം​ഗ്ഷ​നി​ൽ നി​ന്നും അ​ഞ്ചാം ക്ലാ​സു​കാ​ര​നെ​യാ​ണ് ത​ട്ടി​കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്. സ്കൂ​ളി​ൽ കൊ​ണ്ടു​വി​ടാം എ​ന്ന് പ​റ​ഞ്ഞാ​ണ് കാ​റി​ൽ എ​ത്തി​യ സ്ത്രീ​യും പു​രു​ഷ​നും കു​ട്ടി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ കു​ട്ടി വാ​ഹ​ന​ത്തി​ൽ ക​യ​റാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തോ​ടെ ശ്ര​മം ഉ​പേ​ക്ഷി​ച്ച് ഇ​വ​ർ കാ​റോ​ടി​ച്ചു പോ​യി.

 

BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026