BREAKING NEWS

വീടിന് മുകളിൽ ചെറുവിമാനം തകർന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം, വീട് പൂർണമായും കത്തിനശിച്ചു

· · 1 min read
Share: Copied!

മിനിയാപൊളിസ് : അമേരിക്കയിലെ മിനിയാപൊളിസിലെ വീടിന് മുകളിൽ ചെറുവിമാനം തകർന്ന് വീണ് യാത്രക്കാരൻ മരിച്ചു.അയോവയിൽ നിന്ന് മിനസോട്ടയിലേക്ക് പോയ വിമാനമാണ് തകർന്നുവീണത്. വിമാനത്തിലെ യാത്രക്കാരനാണ് മരിച്ചത്. വീട്ടുകാർക്ക് അപായമൊന്നും സംഭവിച്ചില്ല.

വീട് പൂർണമായും കത്തിനശിച്ചു. സൊകാറ്റ ടിബിഎം7 (SOCATA TBM7) സിംഗിൾ എഞ്ചിൻ വിമാനമാണ് അപകടത്തിൽ പെട്ടത്. ഇതിനകത്ത് എത്ര യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമായിട്ടില്ല.

മിനിയാപൊളിസിലെ അനോക കൗണ്ടിയിലെ ബ്ലെയ്ൻ വിമാനത്താവളത്തിലേക്കായിരുന്നു വിമാനം പോയത്. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് യു.എസ് നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026