BREAKING NEWS

എംആർ അജിത്കുമാറിന് താത്കാലികാശ്വാസം!! അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, പ്രോസിക്യൂഷൻ അനുമതി തേടിയ ശേഷം പരാതിക്കാരന് മുന്നോട്ട് പോകാം… വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ച മുഖ്യമന്ത്രിയുടെ നടപടി നിയമ വിരുദ്ധം- പരാമർശം റദ്ദാക്കി

· · 1 min read
Share: Copied!

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിനു താത്കാലികാശ്വാസം. അന്വേഷണം ആകാമെന്ന വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി. നടപടിക്രമങ്ങൾക്ക് വിരുദ്ധമാണ് വിചാരണക്കോടതിയുടെ നടപടിയെന്ന് വ്യക്തമാക്കിയ ഹൈക്കോടതി പ്രോസിക്യൂഷൻ അനുമതി തേടിയ ശേഷം പരാതിയുമായി പരാതിക്കാരന് മുന്നോട്ട് പോകാമെന്നും അറിയിച്ചു.

നേരത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് നൽകിയ ക്ലീൻ ചീറ്റ് തിരുവനന്തപുരം വിജിലൻസ് കോടതി റദ്ദാക്കുകയും കേസുമായി മുന്നോട്ടുപോകാമെന്ന് വിധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ അജിത്കുമാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി നിരീക്ഷണം. വിജിലൻസ് റിപ്പോർട്ട് പരിശോധിക്കാതെയാണ് കോടതിയുടെ നടപടിയെന്ന അജിത് കുമാറിന്റെ വാദം കോടതി അം​ഗീകരിച്ചു.

ഇതിനിടെ മുഖ്യമന്ത്രിക്കെതിരായ വിജിലൻസ് കോടതി പരാമർശങ്ങൾ കോടതി റദ്ദാക്കി. സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ച മുഖ്യമന്ത്രിയുടെ നടപടി നിയമ വിരുദ്ധമെന്ന പരാമർശമാണ് കോടതി റദ്ദാക്കിയത്.

വാടകയ്ക്കെടുത്ത കാർ തിരികെ നൽകിയില്ല, പകരം വസ്തു എഴുതി നൽകാമെന്ന് മറുപടി, ഓക്കെ പറഞ്ഞപ്പോൾ വസ്തുവുമില്ല, കാറുകളുമില്ല!! വാഹനങ്ങൾ തിരികെ ചോദിച്ച ഉടമയെ ഇടിച്ച് ബോണറ്റിൽകേറ്റി കാർ പറപ്പിച്ചത് 10 കിലോമീറ്ററോളെ, ആലുവ സ്വദേശിയായ യുവാവ് രക്ഷപെട്ടത് നാട്ടുകാരുടെ ഇടപെടലിൽ

BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026
BREAKING NEWS
ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; ‘പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് കുറിപ്പ്
31 Oct 2026