BREAKING NEWS

മരിച്ച മകനും കാമുകിയും സ്വപ്നത്തില്‍ വന്ന് ക്ഷേത്രം പണിയാന്‍ ആവശ്യപ്പെട്ടു, പിന്നാലെ ഇരുവരുടെയും വിഗ്രഹങ്ങൾ വച്ച് ശ്രീകോവില്‍ പണിത് മാതാപിതാക്കള്‍, ശ്രീരാമ നവമി ദിനത്തിൽ വിവാഹചടങ്ങുകള്‍

· · 1 min read
Share: Copied!

ഹൈദരാബാദ്: പ്രണയം എതിര്‍ത്തതിനെ തുടർന്ന് ജീവനൊടുക്കിയ മകനും പ്രണയിനിക്കും ശ്രീരാമ നവമി ദിനത്തിൽ മുടങ്ങാതെ പ്രതീകാത്മക വിവാഹചടങ്ങ് നടത്തി മാതാപിതാക്കൾ. തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിൽ നിന്നുള്ള ലാലുവും സുക്കമ്മയുമാണ് കഴിഞ്ഞ 23 വർഷമായി തങ്ങളുടെ മകന്റെ ഓർമ്മയ്ക്കായി വിവാഹ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. 2003-ലാണ് ഇവരുടെ മകൻ റാം കോട്ടി താൻ പ്രണയിച്ചിരുന്ന പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തെ എതിർത്തതിനെത്തുടർന്ന് ആത്മഹത്യ ചെയ്തത്.

മകൻ മരിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അവൻ സ്നേഹിച്ച പെൺകുട്ടിയും ജീവനൊടുക്കിയതോടെ ഇരു കുടുംബങ്ങളും വലിയ ആഘാതത്തിലായി. മകന്റെ വിയോഗം മാതാപിതാക്കളെ തകർത്തു. തന്റെ സ്വപ്നത്തിൽ വന്ന മകൻ തനിക്കു വേണ്ടി ഒരു ക്ഷേത്രം പണിയാനും വിവാഹം നടത്താനും ആവശ്യപ്പെട്ടതായി സുക്കമ്മ വിശ്വസിക്കുന്നു.

ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ദമ്പതികൾ വീടിനുള്ളിൽ തന്നെ മകന്റെയും അവൻ സ്നേഹിച്ച പെൺകുട്ടിയുടെയും വിഗ്രഹങ്ങൾ സ്ഥാപിച്ചു കൊണ്ടുള്ള ഒരു ചെറിയ ശ്രീകോവിൽ പണിതു. ഇരുവരുടെയും വിഗ്രഹങ്ങൾ ഒരുമിച്ച് വെച്ചുകൊണ്ടാണ് ഇവർ മകന്റെ സാന്നിധ്യം വീട്ടിൽ നിലനിർത്തുന്നത്. അന്നുമുതൽ എല്ലാ വർഷവും ശ്രീരാമ നവമി ദിനത്തിൽ ഇവർ രണ്ടുപേരുടെയും വിവാഹം പരമ്പരാഗതമായ രീതിയിൽ പ്രതീകാത്മകമായി നടത്തിവരുന്നു.

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026