BREAKING NEWS

നടുറോഡിൽ വച്ച് കാമുകനും കാമുകിയുടെ ആൺ സുഹൃത്തും തമ്മിൽ തർക്കം, കാറിൽ കയറി പോകുന്നതു കണ്ട് വാഹനം നിർത്താൻ ആവശ്യപ്പെ‌ട്ട് ഓടുന്ന വാ​ഹനത്തിൽ ചാടിക്കയറി യുവാവ്, ബാലൻസ് കിട്ടാതെ നിലത്തുവീണ് ​കാമുകനു ദാരുണാന്ത്യം, മരണം കാറിന്റെ പിൻചക്രം ദേഹത്ത് കയറിയിറങ്ങി

· · 1 min read
Share: Copied!

റായ്പുർ: ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള എയിംസ് ആശുപത്രിക്ക് മുന്നിൽ കാർ‌ അപകടത്തിൽ‌ മുപ്പത്തിനാലുകാരൻ അതിദാരുണമായി കൊല്ലപ്പെട്ടു. പ്രണയബന്ധവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മരണത്തിൽ കലാശിച്ചതെന്ന് പോലീസിന്റെ പ്രാഥമിക നി​ഗമനം. തത്തിബന്ധ് ഉദയ സൊസൈറ്റിയിലെ താമസക്കാരനായ പരംപ്രീത് സിങ് ആണ് മരിച്ചത്.

ദൃക്‌സാക്ഷികൾ നൽകുന്ന വിവരമനുസരിച്ച്, ഒരു യുവതി കാറിൽ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇവിടെവച്ച് യുവതിയുടെ കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തും യുവതിയുടെ കാമുകനായ പരംപ്രീത് സിങ്ങും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കത്തിനൊടുവിൽ യുവതി കാറിനുള്ളിൽ കയറി വാഹനം മുന്നോട്ട് എടുക്കാൻ തുടങ്ങിയതോടെ, അവരെ തടയാനായി പരംപ്രീത് ഓടിച്ചെന്ന് കാറിന്റെ മുകളിൽ പിടിച്ചു. എന്നാൽ വാഹനം നിർത്താൻ തയാറാകാതിരുന്ന പുരുഷ സുഹൃത്ത് കാർ ഓടിച്ചു പോവുകയായിരുന്നു. അൽപം ദൂരം മുന്നോട്ട് പോയതോടെ നിയന്ത്രണം നഷ്ടപ്പെട്ട പരംപ്രീത് ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിൽ നിന്നും റോഡിലേക്ക് വീണു. കാറിന്റെ പിൻ‌ചക്രം കയറിയിറങ്ങി ദാരുണമായി കൊല്ലപ്പെട്ടു. അപകടത്തിനു ശേഷം കാർ നിർത്താതെ ഓടിച്ചു പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ പരംപ്രീത് സംഭവസ്ഥലത്ത് മരണപ്പെട്ടു.

സംഭവത്തിൽ ഉൾപ്പെട്ട യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഒളിവിൽ ഒളിവിൽപോയ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യാനായി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും കൂടുതൽ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയും അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026