BREAKING NEWS

പക്ഷാഘാതം വന്ന് കിടപ്പിലായ വയോധികനെ ചുറ്റിവരിഞ്ഞ് വിഷ പാമ്പ്, ശരീരം അനക്കിയപ്പോൾ കയ്യിലും സമീപത്തെ കസേരയിലുമായി ചുറ്റിപ്പിണഞ്ഞു, മരണം മുന്നിൽക്കണ്ട് കഴിഞ്ഞത് നാലു മണിക്കൂറോളം

· · 1 min read
Share: Copied!

ബൗദ്ധ്: പക്ഷാഘാതം വന്ന് കിടപ്പിലായ വയോധികനെ ചുറ്റിവരിഞ്ഞ് വിഷ പാമ്പ്. നാലുമണിക്കൂറോളം കഴിഞ്ഞി ഒരു കടി പോലുമേൽക്കാതെ അത്ഭുതകരമായ രക്ഷപ്പെടൽ. ഒഡീഷയിലെ ബൗദ്ധിലാണ് അസാധാരണ സംഭവം. ഹരഭംഗ ബ്ലോക്കിലെ അഡേനിഗഡ് ഗ്രാമത്തിലെ താമസക്കാരനായ കൃഷ്ണ ചന്ദ്ര സാഹു എന്ന വയോധികനാണ് തന്റെ കിടക്കയിൽ വെച്ച് നാല് മണിക്കൂറോളം മരണത്തെ മുഖാമുഖം കണ്ടത്.

കഴിഞ്ഞ ദിവസം രാത്രി ഇദ്ദേഹം ചൂടുകാരണം ഉറങ്ങാൻ കിടന്ന മുറിയുടെ ജനൽ തുറന്നുകിടന്നിരുന്നു. ഇതിലൂടെ മാരക വിഷമുള്ള ഒരു പാമ്പ് മുറിക്കുള്ളിലേക്ക് കടക്കുകയായിരുന്നു. രാത്രിയിൽ ഉറക്കത്തിനിടയിൽ എന്തോ ഒന്ന് തന്റെ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങുന്നതായി സാഹുവിന് മനസിലായി. എന്നാൽ കുറച്ചുകാലം മുൻപ് ഉണ്ടായ പക്ഷാഘാതത്തെ തുടർന്ന് ശാരീരിക ചലനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്ന സാഹുവിന് പെട്ടെന്ന് എഴുന്നേറ്റ് മാറാനോ, ഉറക്കെ പ്രതികരിക്കാനോ കഴിഞ്ഞില്ല. എങ്കിലും ഭയന്നുപോയ അദ്ദേഹം കിടക്കയിൽ നിന്നും ചെറുതായി ഒന്ന് മാറിക്കിടക്കാൻ ശ്രമിച്ചതോടെ പാമ്പ് പെട്ടെന്ന് അദ്ദേഹത്തിന്റെ ഒരു കൈയിൽ മുറുകെ ചുറ്റിപ്പിണയുകയും, ശരീരത്തിന്റെ ബാക്കി ഭാഗം കട്ടിലിനടുത്തുള്ള ഒരു കസേരയിലുമായി ചുറ്റുകയുമായിരുന്നു.

ഇതോടെകൂടി കൃഷ്ണ ചന്ദ്ര സാഹുവിന് ഒന്ന് അനങ്ങാൻ പറ്റാത്ത അവസ്ഥയായി. ചെറിയൊരു ചലനം ഉണ്ടായാൽ പോലും പാമ്പ് കൊത്തുമെന്ന ഭയത്താൽ പൂർണ്ണമായും നിശ്ചലനായി ശ്വാസമടക്കി നാല് മണിക്കൂറോളമാണ് സാഹു ആ കിടപ്പ് കിടന്നത്. പിന്നീട് പുലർച്ചെയോടെ എന്തോ അസ്വാഭാവികത തോന്നി വീട്ടുകാർ മുറിയിലേക്കെത്തിയപ്പോഴാണ് സാഹുവിന്റെ കൈയിലും കസേരയിലുമായി പാമ്പ് ചുറ്റിപ്പിണഞ്ഞു കിടക്കുന്നത് കണ്ടത്. പാമ്പിനെ ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചാൽ അത് ഉടൻ തന്നെ അദ്ദേഹത്തെ അക്രമിക്കുമെന്നതിനാൽ വീട്ടുകാർ വളരെ ആലോചിച്ചാണ് അടുത്ത നീക്കങ്ങൾ നടത്തിയത്. അവർ പാമ്പിനെ ഒട്ടും അസ്വസ്ഥമാക്കാതെ സാഹചര്യങ്ങൾ നിരീക്ഷിക്കുകയും ഒടുവിൽ കടുത്ത ജാഗ്രതയോടെ സാഹുവിനെ പാമ്പിന്റെ പിടിയിൽ നിന്നും സുരക്ഷിതമായി മോചിപ്പിക്കുകയുമായിരുന്നു. അതേസമയം മണിക്കൂറുകളോളം മാരക വിഷമുള്ള പാമ്പിനോടൊപ്പം ഇത്രയും അടുത്തായി കഴിഞ്ഞിട്ടും ഒരു തവണ പോലും കടിയേൽക്കാതെയാണ് സാഹു രക്ഷപ്പെട്ടത്.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026