BREAKING NEWS

പപ്പ അമ്മയെ കൊന്നതാണെന്നു പറയാൻ ആ നാലുവയസുകാരിക്കായില്ല, പകരം അവൾ വരച്ചുകാട്ടി, വീണ്ടും ചോദിച്ചപ്പോൾ അവൾ പറഞ്ഞു “പപ്പ മമ്മിയെ തല്ലി, പിന്നെ കൊന്നു, ഇനിയും മമ്മിയെ തല്ലിയാൽ പപ്പയുടെ കയ്യൊടിക്കുമെന്ന് ഞാൻ പറഞ്ഞു”…

· · 1 min read
Share: Copied!

ഝാൻസി: യുവതിയുടെ മരണം ആത്മഹത്യയെന്നു കരുതിയ കേസിൽ വഴിത്തിരിവുണ്ടാക്കി നാല് വയസുകാരി മകൾ. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് സംഭവം. പഞ്ചവടി ശിവ പരിവാർ കോളനിയിലെ സൊണാലി ഭുധോലിയ എന്ന 27 കാരിയുടെ മരണത്തിലാണ് മകൾ വരച്ച ചിത്രം നിർണായകമായത്.

തുടക്കം മുതൽ യുവതിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് മാതാപിതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. മകൾക്ക് സുഖമില്ലെന്ന് പറഞ്ഞാണ് മാതാപിതാക്കളെ ഭർതൃവീട്ടുകാർ ഫോൺ ചെയ്യുന്നത്. ആശുപത്രിയിൽ എത്തിയപ്പോഴാണ് സൊണാലി തൂങ്ങി മരിച്ചെന്ന് ഭർതൃവീട്ടുകാർ പറയുന്നത്. എന്നാൽ യുവതിക്കു മാനസിക പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു ഭർതൃവീട്ടുകാരുടെ വാദം.

കണ്ണൂരില്‍ സെല്ലോടേപ്പ് കൊണ്ട് പൊതിഞ്ഞ പന്തുപോലത്തെ വസ്തു തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്

മധ്യപ്രദേശുകാരനായ സന്ദീപിനെ, 2019 ലാണ് സൊണാലി വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷം സന്ദീപും അയാളുടെ മാതാപിതാക്കളും സൊണാലിയോട് കൂടുതൽ സ്ത്രീധനം ആവശ്യപ്പെടാൻ തുടങ്ങി. വിവാഹത്തോട് അനുബന്ധിച്ച് 20 ലക്ഷത്തോളം സൊണാലിയുടെ മാതാപിതാക്കൾ നൽകിയിരുന്നു. എന്നാൽ കൂടുതൽ പണവും പുതിയ കാറും വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചു. പിന്നീട് ഇയാൾ മകളെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു.

കാനഡയില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ വിമാനം തല കീഴായി മറിഞ്ഞു, 17 പേര്‍ക്ക് പരിക്ക്; കൂട്ടിയടക്കം മൂന്നുപേരുടെ നില അതീവ ഗുരുതരം

ഇതിനിടെ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയതിന്റെ പേരിലും പ്രശ്‌നങ്ങളുണ്ടായി. പ്രവസശേഷം കുഞ്ഞിനെ കാണാൻ പോലും തയാറാകാതെ ഭർതൃവീട്ടുകാർ ആശുപത്രിയിൽ നിന്ന് പോയി. കൂടാതെ പ്രസവത്തിന്റെ ചെലവ് നോക്കിയതെല്ലാം സൊണാലിയുടെ കുടുംബമായിരുന്നു. ഇനി ഭർതൃവീട്ടിലേക്ക് പോകേണ്ടെന്ന് മാതാപിതാക്കൾ സൊണാലിയോട് പറഞ്ഞിരുന്നു. പക്ഷേ മാസങ്ങൾക്ക് ശേഷം സഞ്ജീവ് സൊണാലിയെയും കുഞ്ഞിനെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. പിന്നീട് അവിടെ വച്ചായിരുന്നു യുവതി മരിച്ചത്.

സൊണാലിയുടെ മരണശേഷം മകൾ മാതൃവീട്ടുകാരുടെ കൂടെയായിരുന്നു. അതിനിടെയാണ് കുട്ടി വരച്ച ചിത്രം ശ്രദ്ധയിൽപ്പെടുന്നത്. കഴുത്തിൽ കയറിട്ട നിലയിലുള്ള ഒരു രൂപമാണ് കുട്ടി വരച്ചത്. ഇതെക്കുറിച്ച് ചോദിച്ചപ്പോഴാണ് അമ്മയെ പപ്പ കൊന്നതാണെന്ന് കുട്ടി വെളിപ്പെടുത്തിയത്.

പപ്പ മമ്മിയെ തല്ലി, പിന്നെ കൊന്നു. തലയിൽ കല്ലുകൊണ്ട് അടിച്ച ശേഷം കെട്ടിതൂക്കി- പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പപ്പ മമ്മിയെ എപ്പോഴും ഉപദ്രവിക്കാറുണ്ട്. ഇനിയും മമ്മിയെ തല്ലിയാൽ പപ്പയുടെ കയ്യൊടിക്കുമെന്ന് ഞാൻ പറഞ്ഞു. അതുകേട്ട് തന്നെയും പിതാവ് തല്ലി. സംസാരിച്ചാൽ അമ്മയെപ്പോലെ തന്നെയും ഉപദ്രവിക്കുമെന്ന് പപ്പ പറഞ്ഞുവെന്നും കുട്ടി വെളിപ്പെടുത്തി. യുവതിയുടെ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ടിന് കാത്തിരിക്കുകയാണ് പോലീസ്.

BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026