BREAKING NEWS

തലേദിവസം കുപ്പിവെള്ളം വാങ്ങി നോട്ട് കൊടുത്തതിൽ തർക്കം, പിറ്റേന്ന് പാൻട്രികാറിനകത്ത് മറന്നു വച്ച കണ്ണടയും തൊപ്പിയുമെടുക്കാനെത്തിയ യാത്രികന്റെ ​ദേഹത്ത് തിളച്ച വെള്ളം കോരിയൊഴിച്ചു, പാൻട്രികാർ ജീവനക്കാരൻ അറസ്റ്റിൽ

· · 1 min read
Share: Copied!

ഷൊർണൂർ: കുപ്പിവെള്ളം വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ യാത്രക്കാരന്റെ ദേഹത്തേക്ക് തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച പാൻട്രികാർ ജീവനക്കാരൻ അറസ്റ്റിൽ. സംഭവത്തിൽ നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന മുംബൈ സ്വദേശിയായ 24 കാരൻ അഭിഷേക് ബാബുവിനാണ് പൊള്ളലേറ്റത്. തിരുവനന്തപുരത്തേക്ക് വരുന്ന നേത്രാവതി എക്സ്പ്രസിൽ വെള്ളിയാഴ്ച ആയിരുന്നു സംഭവം. സംഭവത്തിൽ പാൻട്രികാർ ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെ ഷൊർണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവം ഇങ്ങനെ- മുംബൈയിൽ നിന്നാണ് അഭിഷേക് ബാബു സുഹൃത്തുക്കൾക്കൊപ്പം തൃശൂരിലെ സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര തിരിച്ചത്. രാത്രിയായതോടെ കയ്യിൽ കരുതിയ വെള്ളം തീർന്നു. ഇതോടെ വെള്ളം വാങ്ങാനായി പാൻട്രികാറിലേക്ക് പോയ യുവാക്കൾ 200 രൂപ നൽകിയപ്പോൾ 15 രൂപ കൊണ്ട് വരാൻ ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ യുവാക്കളും പാൻട്രികാർ ജീവനക്കാരും തമ്മിൽ തർക്കമായി. പിന്നീട് ഇരുകൂട്ടരും പിരിഞ്ഞുപോയി. സീറ്റിലേക്കു തിരിച്ചെത്തിയപ്പോഴാണ് പാൻട്രികാറിനകത്ത് കണ്ണടയും തൊപ്പിയും മറന്നു വച്ച കാര്യം യുവാക്കൾക്ക് ഓർമ വന്നത്. അത് വാങ്ങാൻ ചെന്നപ്പോൾ പിറ്റേന്നു രാവിലെ തരാം എന്ന് ജീവനക്കാർ മറുപടി നൽകി.

തുടർന്ന് വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കണ്ണടയും തൊപ്പിയും ആവശ്യപ്പെട്ട് യുവാക്കൾ ചെന്നതോടെ പാൻട്രികാർ ജീവനക്കാരനായ രാഗേവേന്ദ്ര സിങ്ങ് സ്റ്റീൽ ബക്കറ്റിൽ തിളച്ച വെള്ളം എടുത്ത് അഭിഷേക് ബാബുവിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഇതോടെ യുവാക്കൾ സംഭവം റെയിൽവേ പോലീസിനെ വിളിച്ച് അറിയിച്ചു. ട്രെയിൻ തൃശൂർ എത്തിയപ്പോൾ പാൻട്രി കാർ ജീവനക്കാരനെ റെയിൽവേ പോലീസ് പിടികൂടുകയായിരുന്നു.

അതേസമയം മുതുകിനും, കാലിനും പൊള്ളലേറ്റേ അഭിഷേക് ബാബുവിനെ സുഹൃത്തുക്കളും റെയിൽവേ പോലീസും ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

‘ഒരു സ്വേച്ഛാധിപതിയുടെ ഏറ്റവും പുതിയ പിആർ സ്റ്റണ്ട്… പുച്ഛം മാത്രം’- ഇസ്രയേൽ!! നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് തുർക്കി, വാറന്റിൽ മൊത്തം 37 പ്രതികൾ, ഗാസയിൽ നടത്തിയ വംശഹത്യക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഉത്തരവാദികളായ ഇസ്രയേൽ മറുപടി പറയണം, വിട്ടുവീഴ്ചയില്ല- തുർക്കി

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026