BREAKING NEWS

സ്ഫോടനത്തിനു മുൻപ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി, ശേഷം സിപിഎം ബ്രാഞ്ച് സെക്രട്ടറി!! പാനൂർ ബോംബ് സ്ഫോടന കേസ് പ്രതി അമൽ ബാബു കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറി!! സ്ഫോടനം ഉണ്ടായത് അമൽ ഉൾപ്പെട്ട സംഘം നിർമാണത്തിലിരുന്ന വീടിൻറെ ടെറസിൽ ബോംബ് നിർമിക്കുന്നതിനിടെ

· · 1 min read
Share: Copied!

കണ്ണൂർ: കണ്ണൂർ പാനൂർ ബോംബ് സ്ഫോടന കേസിലെ പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. സ്ഫോടന കേസിലെ പ്രതിയായ അമൽ ബാബുവിനെയാണ് മീത്തലെ കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറി ആയി തെരഞ്ഞെടുത്തത്. നിലവിലെ സെക്രട്ടറിക്ക് പ്രവർത്തിക്കാനുള്ള അസൗകര്യത്തെ തുടർന്നാണ് മാറ്റം.

അതേസമയം കഴിഞ്ഞ വർഷം ഏപ്രിൽ അഞ്ചിനാണ് പാനൂർ മുളിയതോടിന് അടുത്ത് നിർമാണത്തിലിരിക്കുന്ന വീടിൻറെ ടെറസിൽ ബോംബ് നിർമിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായത്. അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ പാർട്ടിയിൽ നിന്ന് സസ്പെൻഡ്‌ ചെയ്ത അമൽ ബാബുവിനെ പാർട്ടി അന്വേഷണത്തിന് ഒടുവിൽ തിരിച്ചെടുക്കുകയായിരുന്നു. അന്ന് ഡിവൈഎഫ്ഐയുടെ യൂണിറ്റ് സെക്രട്ടറിയായിരുന്ന അമലിനെ അടക്കം പാർട്ടി നേതൃത്വം തള്ളിപ്പറ‍ഞ്ഞിരുന്നു.

മുൻ പ്രധാനമന്ത്രിയുടെ വീട് അടിച്ചുതകർത്തു, പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടെയും സ്വകാര്യ വസതികൾക്കു തീയിട്ടു, പ്രക്ഷോഭകാരികൾക്കൊപ്പം രാജി ആവശ്യവുമായി സൈന്യവും!! കെ.പി. ശർമ ഒലി രാജിവച്ചു

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026