BREAKING NEWS

എസ്എഫ്ഐ പ്രതിഷേധത്തിനിടെ പോലീസുമായി ഉന്തും തള്ളും, മദ്യപിച്ചെത്തിയ സിവിൽ പോലീസ് ഓഫീസർ കയ്യിൽ കിടന്ന ഇടിവളയൂരി പ്രതിഷേധക്കാരെ നേരിട്ടു- സിപിഒ ഷഫാദിന് സസ്പെൻഷൻ

· · 1 min read
Share: Copied!

പാലക്കാട്: മദ്യപിച്ചെത്തി എസ്എഫ്‌ഐ വിദ്യാർഥികളെ ഇടിവളകൊണ്ടു മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പാലക്കാട് എ.ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ചിറ്റിലഞ്ചേരി സ്വദേശി ഷഫാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. വിദ്യാർഥികളെ ഇടിവളയിട്ട് മർദിച്ചുവെന്ന പരാതിയിലാണ് നടപടി.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്തവർക്കെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു പ്രതിഷേധ മാർച്ച്. പെട്ടെന്ന് പ്രഖ്യാപിച്ച സമരമായതിനാൽ ബാരിക്കേഡുകൾ എത്തിക്കാൻ പോലീസിന് സാധിച്ചിരുന്നില്ല. തുടർന്ന് ടൗൺ റെയിൽവേ സ്റ്റേഷന് സമീപം പോലീസ് പ്രവർത്തകരെ തടഞ്ഞു.

ഇതിനിടെ പോലീസിനെ മറികടന്ന് പ്രവർത്തകർ സ്റ്റേഷനിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. ഈ സമയം പ്രവർത്തകർ മതിൽ ചാടി റെയിൽവേ സ്റ്റേഷനകത്തേക്ക് ഓടിയതോടെ പോലീസ് ലാത്തി വീശി. റെയിൽവേ സ്റ്റേഷനുമുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ ബലംപ്രയോഗിച്ചുനീക്കാൻ പോലീസ് ശ്രമിച്ചു.

എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരിലൊരാൾ മദ്യപിച്ചിരുന്നതായും കൈയിലിട്ടിരുന്ന ഇടിവളകൊണ്ട് മർദിച്ചതായും പ്രവർത്തകർ ആരോപണമുന്നയിക്കുകയായിരുന്നു. ആരോപണവിധേയനായ പോലീസുകാരനെ പിന്നീട് കൈയിൽ പരുക്കുപറ്റിയെന്നു പറഞ്ഞ്, ജീപ്പിൽ സ്ഥലത്തുനിന്നുമാറ്റുകയും ചെയ്തു.

പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സിപിഎം., ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ സംയുക്തമായി ടൗൺ നോർത്ത് സ്റ്റേഷനിലെത്തി, ഡിവൈഎസ്പിക്കും എസ്പിക്കും പരാതിനൽകുകയായിരുന്നു. ഇതേതുടർന്ന് നടത്തിയ രക്തപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞത്.

“മാംസവും ബിരിയാണിയും ഹിന്ദു കടയിൽ നിന്ന് വാങ്ങൂ…..” എല്ലാ ജാതിയിലുമുള്ള ഹിന്ദുക്കളും ഒന്നിക്കൂ, പണം നൽകുന്നതിന് മുമ്പ് വിൽപ്പനക്കാരന്റെ പേര് ചോദിക്കൂ, ബംഗാളിലെ കടകളില്‍ മുസ്ലിം വിരുദ്ധ പോസ്റ്ററുകള്‍

BREAKING NEWS
അധികാരനഷ്ടത്തിന്റെ സങ്കടത്തിനുള്ള മരുന്ന് മാത്രമേ സ്‌റ്റോക്കില്ലാതെയുള്ളു........... ബാക്കി രോഗങ്ങൾക്കു മരുന്നുണ്ട്, പ്രതിപക്ഷത്തെ പരിഹസിച്ച് കെ മുരളീധരന്‍
13 Oct 2026
BREAKING NEWS
പ്രതിഷേധക്കാർ എത്താതിരിക്കാൻ ഒരാൾ പൊക്കമുള്ള ബാരിക്കേഡുമായി പോലീസ് ജന്തർ മന്തറിന്റെ മുന്നിൽ കാവൽ നിന്നു, പിറകുവശം വഴി സിജെപിയുടെ മിന്നൽ എൻട്രി, പോലീസ് സംഭവമറിഞ്ഞത് സിജെപിയുടെ ഔദ്യോഗിക യുട്യൂബ് ലൈവിലൂടെ... അശുതോള റങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ കസ്റ്റഡിയിൽ
13 Oct 2026
BREAKING NEWS
രാഹുൽ ഗാന്ധി ദേഷ്യത്തോടെ തന്റെ കൈയിൽ കയറിപ്പിടിച്ച് മുൻപോട്ട് വലിച്ചു, താന്‍ പടികളിലേക്ക് മുഖമടിച്ച് വീണു, ക്യാമറാമാനെയും തന്റെ ദേഹത്തേക്ക് തള്ളിയിട്ടു, ആരോപണവുമായി ഗര്‍ഭിണിയായ മാധ്യമ പ്രവര്‍ത്തക
13 Oct 2026
BREAKING NEWS
‘പോസ്റ്റ്‌മോർട്ടത്തിന് ശേഷം തുന്നിക്കെട്ടിയ മൃതദേഹത്തിൽ നിന്ന് വീണ്ടും സാമ്പിൾ ശേഖരിച്ചതിൽ സംശയമുണ്ട്; മകൾക്ക് നീതി കിട്ടുമോ എന്ന ആശങ്ക അലട്ടുന്നു‘; നെടുമ്പാശ്ശേരി അപകടത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമമെന്ന് ഗോപികയുടെ കുടുംബം
13 Oct 2026