BREAKING NEWS

ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ടും പ്രതിഷേധം, കോക്രോച്ച് ജനതാ പാർട്ടിക്ക് ഐക്യദാര്‍ഢ്യവുമായി ‘പാലക്കാട് മുന്നോട്ട്’ ജനകീയ കൂട്ടായ്മ

· · 1 min read
Share: Copied!

പാലക്കാട്:  നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിച്ചുവെന്നാരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂഡൽഹിയിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സമരത്തിന് പാലക്കാട് ജില്ലയും ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചു.

‘പാലക്കാട് മുന്നോട്ട്’ എന്ന പ്രാദേശിക ജനകീയ കൂട്ടായ്മയിലെ പ്രവർത്തകരുടെ നേതൃത്വത്തിലാണ് സി.ജെ.പി.യുടെ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നഗരത്തിലെ പ്രധാന കേന്ദ്രമായ കോട്ടമൈതാനത്തെ അഞ്ചുവിളക്ക് പരിസരത്ത് പ്രത്യേക ധർണ്ണ സംഘടിപ്പിച്ചത്.

ദേശീയ പതാകയും പഠന പുസ്തകങ്ങളും കൈകളിൽ ഉയർത്തിപ്പിടിച്ചായിരുന്നു പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.ഇന്ത്യയിലെ തൊഴിലില്ലാത്ത യുവജനങ്ങളെ ‘പാറ്റകൾ’ എന്ന രീതിയിൽ പരസ്യമായി പരാമർശിച്ചുവെന്ന ആക്ഷേപത്തെയും വിവാദങ്ങളെയും തുടർന്നാണ് ദേശീയ തലത്തിൽ കോക്രോച്ച് ജനതാ പാർട്ടി രൂപം കൊണ്ടതെന്ന് ധർണ്ണയിൽ പങ്കെടുത്ത പ്രവർത്തകർ വ്യക്തമാക്കി.

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026