BREAKING NEWS

അവിവാഹിതനായ യുവാവിനു യുവതിയുമായി സൗഹൃദം, യുവതിയുടെ ഭർത്താവ് ആൺസുഹൃത്തിനെ വീട്ടിൽ കയറി മർദിച്ച് കൊലപ്പെടുത്തി

· · 1 min read
Share: Copied!

പാലക്കാട്: യുവാവിനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊഴിഞ്ഞാമ്പാറ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകൻ സന്തോഷിനെയാണ് (42) ഇന്നലെ രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സന്തോഷിനെ മൂങ്കിൽമട സ്വദേശിയായ യുവാവ് വീട്ടിൽ കയറി മർദിച്ചു കൊലപ്പെടുത്തിയെന്നാണു പോലീസ് പറയുന്നത്.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: അവിവാഹിതനായ സന്തോഷിന് വിവാഹിതയായ ഒരു യുവതിയുമായി സൗഹൃദമുണ്ടായിരുന്നു. ഇതിനിടെ ഇന്നലെ രാത്രി യുവതിയാണു പോലീസ് സ്റ്റേഷനിൽ എത്തി സന്തോഷിനെ മർദിച്ച വിവരം അറിയിച്ചത്. തന്റെ ഭർത്താവ് സന്തോഷിനെ മർദിച്ചതായി പറഞ്ഞെന്നും ചെന്നു നോക്കിയപ്പേൾ അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടെന്നുമാണു യുവതി പോലീസിനോട് പറഞ്ഞത്. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സന്തോഷിനെ വീടിനകത്തു തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സന്തോഷിന്റെ നെറ്റിയിൽ മർദനമേറ്റതിന്റെ പാടുണ്ട്. ടിവിയിൽ കണക്ട് ചെയ്യുന്ന കേബിളും മൃതദേഹത്തിനു സമീപത്തായി കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ ഭർത്താവ് മൂങ്കിൽമട സ്വദേശി ആറുച്ചാമിയെ (45) പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു വരികയാണ്. ചിറ്റൂർ ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.

ഇന്ത്യയ്ക്കിട്ടുള്ള ‘പണി’ റഷ്യയെ വിരട്ടാൻ!! ഇരട്ടത്തീരുവ ചുമത്തിയത് റഷ്യയെ സമ്മർദ്ദത്തിലാക്കി യുക്രെയ്ൻ സംഘർഷം പരിഹരിക്കാനുള്ള ട്രംപിന്റെ തന്ത്രം- കാരോലിൻ ലെവിറ്റ്

 

 

BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026
BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026