BREAKING NEWS

പ്രതിഷേധക്കാര്‍ക്കുനേരെ വെടിയുതിര്‍ത്ത് പാകിസ്ഥാന്‍ സേന, 19 പേര്‍ കൊല്ലപ്പെട്ടു, എഴുപതിലധികം പേര്‍ക്ക് പരിക്ക്

· · 1 min read
Share: Copied!

ഇസ്ലാമാബാദ്: പാകിസ്ഥാൻ നിയന്ത്രിത കാശ്മീരിലെ റാവൽകോട്ടില്‍ ജനകീയ പ്രക്ഷോഭത്തിന് നേരെ പാക് സുരക്ഷാസേന വെടിയുതിർത്തു. ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റം, അമിതമായ വൈദ്യുതി ബിൽ, നികുതി ഭാരം എന്നിവയ്ക്കെതിരെ മാസങ്ങളായി തുടരുന്ന ജനകീയ പ്രക്ഷോഭമാണ് ഇപ്പോൾ വലിയ അക്രമത്തിലും വെടിവെയ്പ്പിലും കലാശിച്ചിരിക്കുന്നത്. പ്രദേശത്ത് വലിയ രീതിയിൽ സ്വാധീനമുള്ള ‘ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് നേരെയാണ് പാക് റേഞ്ചേഴ്സും പൊലീസും വെടിവെപ്പ് നടത്തിയത്.

സംഘർഷങ്ങളിൽ ഇതുവരെ പ്രതിഷേധക്കാരായ സാധാരണക്കാരും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെടുകയും എഴുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ 19 ആയെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിന്‍റെ ഭാഗമായി പാകിസ്ഥാൻ ഈ സിവിൽ സൊസൈറ്റി കൂട്ടായ്മയെ ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിച്ചിരുന്നു.

ഇതേത്തുടർന്ന് ജനങ്ങൾ തെരുവിൽ പ്രതിഷേധിക്കുകയും, ഒരു പ്രതിഷേധക്കാരന്റെ ശവസംസ്കാര ചടങ്ങിനിടെ പാക് സൈന്യം ഇടപെട്ടതോടെ സംഘർഷം റാവൽകോട്ട് നഗരത്തിന് പുറത്തുള്ള ആശുപത്രി മോർച്ചറിക്ക് സമീപത്തേക്ക് വരെ വ്യാപിക്കുകയുമായിരുന്നു.

BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026