BREAKING NEWS

പതിറ്റാണ്ടുകളായി നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദി പാകിസ്ഥാൻ, ഭീകരപ്പട്ടികയിലുള്ള ഭൂരിഭാ​ഗം പേരും ഈ രാജ്യക്കാർ, ഇവർ ഭീകരരെ മഹത്വപ്പെടുത്താൻ ശ്രമിക്കുകയാണ്, യു എന്നിൽ പാകിസ്ഥാനെ ഉത്തരം മുട്ടിച്ച് എസ് ജയ്ശങ്കര്‍

· · 1 min read
Share: Copied!

ന്യൂയോർക്ക്: ഭീകരതയെ നേരിടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. ഭീകരവാദം നേരിടുന്നതിന് പ്രത്യേക മുന്‍ഗണന നല്‍കണമെന്ന് യുഎന്‍ പൊതുസഭയുടെ എണ്‍പതാം വാര്‍ഷികയോഗത്തോടനുബന്ധിച്ച് പൊതുസഭയിൽ നടത്തിയ പ്രസം​ഗത്തിൽ ജയ്ശങ്കർ ഊന്നിപ്പറഞ്ഞു. പാകിസ്ഥാനെതിരെ വിദേശകാര്യമന്ത്രി രൂക്ഷമായ വിമർശനം ഉന്നയിച്ചു.

ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം പാകിസ്ഥാനാണെന്ന് ജയ്ശങ്കർ പറഞ്ഞു.പതിറ്റാണ്ടുകളായി നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദി പാകിസ്ഥാനാണ്. അന്താരാഷ്ട്രതലത്തില്‍ നടന്ന പ്രധാന ഭീകരാക്രമണങ്ങളില്‍ ആ രാജ്യത്തിന്റെ അടയാളം കാണാം. യുഎന്നിന്റെ ഭീകരപ്പട്ടികയിലുള്ള ആളുകളില്‍ കൂടുതലും ആ രാജ്യക്കാരാണ്. വിദേശകാര്യമന്ത്രി ജയ്ശങ്കർ ആരോപിച്ചു. “രാഷ്ട്രങ്ങൾ ഭീകരതയെ ഒരു സംസ്ഥാന നയമായി പരസ്യമായി പ്രഖ്യാപിക്കുമ്പോൾ, ഭീകര കേന്ദ്രങ്ങൾ വ്യാവസായിക തലത്തിൽ പ്രവർത്തിക്കുമ്പോൾ, ഭീകരരെ പരസ്യമായി മഹത്വപ്പെടുത്തുമ്പോൾ, അത്തരം നടപടികളെ അസന്ദിഗ്ധമായി അപലപിക്കേണ്ടതുണ്ട്.

” ജയ്ശങ്കർ കൂട്ടിച്ചേർത്തു.സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇന്ത്യ ഭീകരതയെന്ന വെല്ലുവിളി നിരന്തരം നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇക്കൊല്ലം ഏപ്രിലില്‍ വിനോദസഞ്ചാരികള്‍ക്കുനേരേ പഹല്‍ഗാമില്‍ നടന്ന പൈശാചികമായ ആക്രമണം. ഭീകരതയ്‌ക്കെതിരെ ജനങ്ങളെ സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിക്കുകയും അതിന്റെ സംഘാടകരെയും കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്തുവെന്ന് ഓപ്പറേഷൻ സിന്ദൂർ നടപടിയെ ഉദ്ദേശിച്ച് വിദേശകാര്യമന്ത്രി ജയ്ശങ്കർ കൂട്ടിച്ചേർത്തു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026