BREAKING NEWS

ഇതായിരുന്നോ പാക്കിസ്ഥാൻ സ്വപ്നം കണ്ട കിനാശേരി…പാക്കിസ്ഥാന്റെ തലവര മാറ്റുന്ന അപൂർവ ധാതു സമ്പത്ത്, 530 ലക്ഷം കോടി മുതൽ 710 ലക്ഷം കോടി ഇന്ത്യൻ രൂപയുടെ മൂല്യം… അതുമായി ട്രംപിനെ കാണാൻ പോകുന്നു… എല്ലാം വെറുതെ!! അപൂർവ ധാതു സമ്പത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അസിം മുനീറിന്റെ തട്ടിപ്പ്, രാഷ്ട്രീയ വാദം- ഡിസ്കവറി അലേർട്ട് റിപ്പോർ‌ട്ട്

· · 1 min read
Share: Copied!

പാക്കിസ്ഥാന്റെ സാമ്പത്തിക തലവരതന്നെ മാറ്റിയെഴുതുന്ന അപൂർവ ധാതുക്കളുടെ സമ്പത്തുണ്ടെന്ന സർക്കാരിന്റെയും സൈനിക മേധാവി അസിം മുനീറിന്റെയും വാദങ്ങൾ വെറും തട്ടിപ്പെന്ന് ഓസ്ട്രേലിയ ആസ്ഥാനമായ മൈനിങ് നിരീക്ഷണ മാധ്യമമായ ഡിസ്കവറി അലേർട്ടിന്റെ റിപ്പോർ‌ട്ട്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പാക് സർക്കാരിന്റെ വെറും തന്ത്രം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

6 മുതൽ 8 ട്രില്യൻ ഡോളർ വരെ മൂല്യംകൽപ്പിക്കുന്ന (ഏതാണ്ട് 530 ലക്ഷം കോടി മുതൽ 710 ലക്ഷം കോടി രൂപവരെ ഇന്ത്യൻ രൂപ) അപൂർവ ധാതുക്കളുടെ ശേഖരം (റിസർവ്) രാജ്യത്തുണ്ടെന്നാണ് പാക്ക് സർക്കാരും സൈന്യവും അവകാശപ്പെട്ടിരുന്നത്. ഏതാനും മാസം മുൻപ് ധാതു സമ്പത്തുക്കളുടെ സാമ്പളുകളുമായി പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും അമേരിക്കയ്ക്ക് വണ്ടി കയറിയിരുന്നു.

അതേസമയം രാജ്യാന്തരതലത്തിലെ എൻഐ 43-101 സ്റ്റാൻഡേർഡ് പ്രകാരമുള്ള പഠനത്തിലൂടെയാണ് അപൂർവ ധാതുക്കളുടെ റിസർവ് ഉണ്ടെന്ന് തെളിയിക്കേണ്ടത്. മൂല്യനിർണയം, സാമ്പത്തിക കുതിച്ചുചാട്ടത്തിനുള്ള സാധ്യതകൾ എന്നിവയും ഇതുവഴി ഉറപ്പിക്കാനാകും. എന്നാൽ, ഇത്തരത്തിലുള്ള ഒരു പഠനവും പാക്കിസ്ഥാനിൽ നടന്നിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

ഇതിനിടെ അപൂർവ ധാതുക്കളുണ്ടെന്ന് (റെയർ എർത്ത് എലമെന്റ്സ്) പാക്കിസ്ഥാൻ പറയുന്നുണ്ടെങ്കിലും ഉൽപാദനം വട്ടപ്പൂജ്യമാണെന്ന് യുഎസിന്റെ ജിയോളജിക്കൽ സർവേ ഡേറ്റയും വ്യക്തമാക്കിയിരുന്നു. ചില നിരീക്ഷകർ പറയുന്നത് പാക്കിസ്ഥാനിൽ ഒരുലക്ഷം മുതൽ 4 ലക്ഷം ടൺവരെ റെയർ എർത്ത് ഉണ്ടാകാമെന്നതാണ്. അതാകട്ടെ, ഈ രംഗത്തെ പ്രമുഖ രാജ്യങ്ങളുടെ ധാതു സമ്പത്തുമായി താരതമ്യം ചെയ്യുമ്പോൾ കുറവുമാണ്.

അതേസമയം ചൈനയാണ് 4.4 കോടി ടൺ‌ റെയർ എർത്ത് എലമെന്റ് റിസർവുമായി ലോകത്ത് ഏറ്റവും മുന്നിൽ. 2.2 കോടി ടണ്ണുമായി വിയറ്റ്നാം രണ്ടാമതാണ്. ബ്രസീൽ (2.1 കോടി ടൺ), റഷ്യ (2.1 കോടി ടൺ), ഇന്ത്യ (70 ലക്ഷം ടൺ), അമേരിക്ക (20 ലക്ഷം ടൺ) എന്നിവയാണ് ഈ രംഗത്ത് മുൻനിരയിലുള്ള മറ്റ് രാജ്യങ്ങൾ.

6-8 ട്രില്യൻ ‍ഡോളർ ധാതു സമ്പത്തുണ്ടെന്ന് പറയുന്ന പാക്കിസ്ഥാന്റെതന്നെ 2020ലെ ഔദ്യോഗിക കണക്കുപ്രകാരം ഖനനമേഖലയുടെ മൂല്യം വെറും 6.5 ബില്യനാണ് (58,000 കോടി രൂപ). അതായത്, പാക്ക് സർക്കാരും സൈന്യവും പറയുന്ന വമ്പൻ കണക്കുകൾ രാഷ്ട്രീയ നേട്ടവും ആഗോള ശ്രദ്ധയും കിട്ടാനുള്ള വെറും പൊള്ളത്തരം മാത്രമാണെന്നും ജനങ്ങളെ മനപ്പൂർവം പറ്റിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ഏതുസാഹചര്യവും നേരിടാൻ തയാറായിരിക്കണം… ഡൽഹി ബോംബ് ബ്ലാസ്റ്റിൽ ഉറക്കം നഷ്ടപ്പെട്ട് പാക്കിസ്ഥാൻ, എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലേർട്ട്!! ജെറ്റുകൾ ഉടനടി പറന്നുയരാൻ തയാറാക്കി നിർത്താൻ നിർദേശം…നടപടി ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണമോ, അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇൻറലിജൻസ് മുന്നറിയിപ്പിനെ തുടർന്ന്

 

BREAKING NEWS
ഇനിയും ഇമ്മാതിരി രൂപമാറ്റം വരുത്തി ഹാജരായാൽ കർശന നടപടികൾ നേരിടേണ്ടി വരും- പ്രതികൾക്ക് കോടതിയുടെ കർശന താക്കീത്!! സാക്ഷികൾ തിരിച്ചറിയാതിരിക്കാൻ അഭിമന്യൂ കൊലക്കേസ് പ്രതികൾ കോടതിയിലെത്തിയത് ഒരേപോലെ പോലെ മുടിവെട്ടി, ഒരേ വസ്ത്രങ്ങൾ ധരിച്ച്, മുഖവും തലയും മറച്ച്... മൂന്നുപേരെ തിരിച്ചറിയാനാകാതെ സാക്ഷി- മാ...
15 Oct 2026
BREAKING NEWS
ഞങ്ങൾ‍ക്ക് 21 വയസായി, മദ്യം വേണം... സ്കൂൾ യൂണിഫോമിൽ ബിവറേജസ് ഔട്ട്‌ലെറ്റിൽ വിദ്യാർഥികൾ!! തരില്ലെന്നു പറഞ്ഞതോടെ അടുത്ത വരവ് യൂണിഫോം മാറ്റി, പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടുന്നതോടെ പ്രതിഷേധം- നെടുമ്പാശേരി അപകടത്തോടെ പരിശോധന കർശമാക്കി- ജീവനക്കാർ
15 Oct 2026
BREAKING NEWS
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് മുന്നോടിയായി ജിയോയുടെ അടുത്ത വളർച്ചാ പദ്ധതി!! മൊബിലിറ്റി, ഹോം, എന്റർപ്രൈസ്–അന്താരാഷ്ട്ര ബിസിനസ്... വളർച്ചയുടെ മൂന്ന് പ്രധാന എൻജിനുകൾ- ആകാശ് അംബാനി
15 Oct 2026
BREAKING NEWS
തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുതെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ...
15 Oct 2026