BREAKING NEWS

ഈ വ്യവസ്ഥകളൊക്കെ അം​ഗീകരിക്കാനാവുന്നില്ലെങ്കിൽ ഒരു ഭരണമാറ്റത്തിന് തയാറായിക്കോ…താലിബാന് പാക്കിസ്ഥാന്റെ അന്ത്യശാസനം!! പാക്കിസ്ഥാന്റെ സന്ദേശം താലിബാന് കൈമാറിയത് തുർക്കി… വ്യവസ്ഥകൾ ഇതൊക്കെ…

· · 1 min read
Share: Copied!

ഇസ്‌ലാമാബാദ്: തങ്ങൾ പറയുന്ന വ്യവസ്‌ഥകൾ അംഗീകരിക്കാൻ വിസമ്മതിക്കുന്നപക്ഷം ഭരണമാറ്റത്തിനുള്ള പ്രചാരണം നേരിടാൻ തയാറായിക്കൊള്ളാൻ അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന് പാക്കിസ്ഥാന്റെ അന്ത്യശാസനം. തുർക്കിയാണ് പാക്കിസ്ഥാന്റെ സന്ദേശം താലിബാന് കൈമാറിയയത്.

പാക്കിസ്ഥാന്റെ വ്യവസ്ഥകൾ ഇതൊക്കെ-
തെഹ്‌രികെ താലിബാൻ പാക്കിസ്ഥാനെതിരെ (ടിടിപി) കർശന നടപടി സ്വീകരിക്കുക, തീവ്ര ടിടിപി ഭീകരരെ പാക്കിസ്‌ഥാന് കൈമാറുക, തർക്കമുള്ള അതിർത്തി മേഖലയായ ഡ്യൂറൻഡ് രേഖയിൽ സംഘർഷം വ്യാപിപ്പിക്കില്ലെന്ന് ഉറപ്പുനൽകുക, അതിർത്തി കടന്നുള്ള ഭീകരവാദം തടയാൻ ബഫർ സോൺ സ്‌ഥാപിക്കുക, വ്യാപാരവും ഉഭയകക്ഷി സഹകരണവും സാധാരണ നിലയിലാക്കുക. വ്യവസ്‌ഥകൾ അംഗീകരിക്കുക അല്ലെങ്കിൽ ഭരണമാറ്റത്തിനുള്ള പ്രചാരണം നേരിടാൻ തയാറായിക്കൊള്ളാൻ അഫ്‌ഗാനിസ്‌ഥാനിലെ താലിബാൻ ഭരണകൂടത്തിന് പാക്കിസ്‌ഥാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഉന്നതവൃത്തങ്ങൾ വ്യക്‌തമാക്കി.

അതേസമയം 2021 ലെ ഭരണമാറ്റത്തിനു ശേഷമുണ്ടായ ഏറ്റവും രൂക്ഷമായ സംഘർഷത്തെ തുടർന്ന് തുർക്കിയുടെ മധ്യസ്‌ഥതയിൽ പാക്കിസ്ഥാനും അഫ്‌ഗാനിസ്ഥാനും തമ്മിൽ പല തവണ കൂടിക്കാഴ്‌ചകൾ നടത്തിയെങ്കിലും വ്യവസ്‌ഥകളിൽ ധാരണയാകാത്തതിനെ തുടർന്ന് ചർച്ചകൾ വഴിമുട്ടിയ നിലയിലാണ്. ആശങ്കകൾ പരിഹരിക്കാൻ താലിബാൻ വിസമ്മതിക്കുന്നതാണ് പ്രശ്നപരിഹാരത്തിന് തടസമെന്നാണ് പാകിസ്ഥാന്റെ ആരോപണം.

2021 ൽ അഫ്‌ഗാനിസ്ഥാന്റെ ഭരണം താലിബാൻ പിടിച്ച ശേഷമാണ് പാക്കിസ്‌ഥാനുമായുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായത്. അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെ അഫ്‌ഗാനിസ്ഥാനിൽ പാക്കിസ്‌ഥാൻ വ്യോമാക്രമണം നടത്തുകയും ചെയ്തു. ഇതേ തുടർന്ന് അഫ്‌ഗാൻ സേനയും തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. പാക്കിസ്ഥാനെ എതിർക്കുകയും പതിവായി ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്ന തെഹ്‌രികെ താലിബാൻ പാക്കിസ്ഥാനെതിരെ (ടിടിപി) നടപടിയെടുക്കാൻ താലിബാൻ സ്ഥിരമായി വിസമ്മതിക്കുകയാണെന്ന് പാക്കിസ്‌ഥാൻ ആരോപിച്ചു.

അഫ്‌ഗാൻ മുൻ പ്രസിഡന്റുമാരായ ഹമീദ് കർസായി, അഷ്‌റഫ് ഗനി, നോർത്തേൺ റെസിസ്റ്റൻസ് ഫ്രന്റ് നേതാവ് അഹമ്മദ് മസൂദ്, മുൻ വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദ് ദോസ്തം, അഫ്ഗാനിസ്ഥാൻ ഫ്രീഡം ഫ്രണ്ട് നേതാക്കൾ തുടങ്ങി പ്രമുഖരായ നിരവധി അഫ്ഗാൻ ജനാധിപത്യ, പ്രതിപക്ഷ നേതാക്കളുമായി പാക്കിസ്‌ഥാൻ രഹസ്യാന്വേഷണ വിഭാഗം ആശയവിനിമയം നടത്തിയെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. താലിബാനെ പതിറ്റാണ്ടുകളായി പിന്തുണച്ചിരുന്ന പാക്കിസ്‌ഥാൻ അഫ്‌ഗാനിൽ ഭരണം തിരിച്ചുപിടിക്കുന്നതിനും അവർക്ക് സജീവമായി സഹായങ്ങൾ നൽകിയിരുന്നു. താലിബാൻ ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചത് പാക്കിസ്ഥാന്റെ നിലപാടുമാറ്റത്തിനു പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.

വീട്ടുവളപ്പില്‍ ചാക്കുകൊണ്ട് മൂടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം, സമീപത്ത് ചാരിക്കിടന്ന് വീട്ടുടമ, ജോര്‍ജ് പുലര്‍ച്ചെ ചാക്ക് അന്വേഷിച്ച് വന്നിരുന്നതായി അയല്‍വാസികള്‍, ചത്ത നായയെ മൂടാനാണെന്ന് വിശദീകരണം

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026