BREAKING NEWS

മറകണ്ടം ചാടി പാക്കിസ്ഥാൻ, സമാധാന നൊബേൽ പുരസ്കാരത്തിനു ട്രംപിനെ ശുപാർശ ചെയ്തതിന് പിന്നാലെ ഇറാനെതിരായ യുഎസ് നടപടിയെ അപലപിച്ചു, ‌ഇറാന് സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശമുണ്ടെന്ന് കുറിപ്പ്

· · 1 min read
Share: Copied!

ഇസ്‌ലാമാബാദ്: ഏതാനും ദിവസങ്ങളെയായുള്ളു അടുത്ത വർഷത്തെ സമാധാന നൊബേൽ പുരസ്കാരത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് പാക്കിസ്ഥാൻ ശുപാർശ ചെയ്തിട്ട്. എന്നാൽ ഇന്ന് അതേ പാക്കിസ്ഥാൻതന്നെ ഇറാനിൽ യുഎസ് നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തി. കഴിഞ്ഞ മാസം ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനുമായി ഉടലെടുത്ത സംഘർഷ സാഹചര്യത്തിൽ ഇടപെട്ടെന്നു പറഞ്ഞാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ട്രംപ് അർഹനാണെന്ന് പാക്കിസ്ഥാൻ വിശേഷിപ്പിച്ചത്. അമേരിക്കയുടെ നടപടിയെ അപലപിക്കുന്നതായി പാക്ക് വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

‘‘മേഖലയിലെ പ്രശ്നങ്ങൾ ഇനിയും മോശമാകുന്നതിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. ഇറാനെതിരായ നടപടി അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു. സംഘർഷം കൈവിട്ടുപോയാൽ മേഖലയിൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. സംഘർഷം ഉടനടി അവസാനിപ്പിക്കണം. യുഎൻ ചാർട്ടറിനനുസരിച്ചുള്ള ചർച്ചയും നയതന്ത്രവും നടപ്പാക്കണം’’– പാക്കിസ്ഥാൻ പറയുന്നു.

അതേസമയം ഇറാനുമായി 900 കി.മീ. നീളമുള്ള അതിർത്തിയാണ് പാക്കിസ്ഥാന്. ഇറാന് സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശവും ഉണ്ടെന്നും കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് സമാധാന നൊബേലിന് ട്രംപിനെ ശുപാർശ ചെയ്ത് പാക്ക് സർക്കാർ രംഗത്തുവന്നത്. വൈറ്റ് ഹൗസിൽ പാക്ക് സൈനിക മേധാവി അസിം മുനീറിന് ട്രംപ് വിരുന്നു നൽകി മൂന്നു ദിവസങ്ങൾക്കുശേഷമായിരുന്നു പ്രഖ്യാപനമുണ്ടായത്.

തലയിൽ ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന വാചകത്തിലെഴുതിയ ചുവന്ന തൊപ്പി!!ചുറ്റിനും വൈസ് പ്രസിഡന്റും സൈനിക ഉദ്യോഗസ്ഥരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും, സിറ്റുവേഷൻ റൂമിലിരുന്ന് യുഎസ് ഇറാനെ അക്രമിക്കുന്നത് ലൈവ് കണ്ട് ട്രംപ്

BREAKING NEWS
ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം, യാത്രക്കാരെ പുറത്തിറക്കി
25 Oct 2026
BREAKING NEWS
എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് മലയാളികളാണ്, ഏതെങ്കിലും ഉത്തരേന്ത്യക്കാരനല്ല, സവർക്കറെ അപമാനിച്ചപ്പോൾ മുഖ്യമന്ത്രി എവിടെയായിരുന്നു?? ജിന്ന കേരളത്തിൽ ആരുടെ റോൾ മോഡൽ എന്ന് വി ഡി സതീശന്‍ പറയണം- രാജീവ് ചന്ദ്രശേഖര്‍
25 Oct 2026
BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026