BREAKING NEWS

ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി നിഷേധിച്ചതോടെ പാക്കിസ്ഥാന്റെ നഷ്ടം ഒന്നും രണ്ടും രൂപയല്ല 126 കോടി!! അതും രണ്ട് മാസത്തിനുള്ളിൽ, ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത അടച്ചിടുന്നത് ഒരു മാസത്തേക്ക് കൂടി പാക്കിസ്ഥാൻ നീട്ടി

· · 1 min read
Share: Copied!

ന്യൂ‍ഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി നിഷേധിച്ചതോടെ പാക്കിസ്ഥാന്റെ വരുമാനത്തിൽ വൻ ഇടിവെന്നു റിപ്പോർട്ട്. ഇതുവരെ 126 കോടി രൂപയുടെ (14.39 മില്യൻ ഡോളറിന്റെ) നഷ്ടം പാക്കിസ്ഥാൻ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭവിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതും രണ്ടു മാസത്തിനുള്ളിലാണ് പാക്കിസ്ഥാനും ഇത്രയും ഭീമമായ നഷ്ടമുണ്ടായതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏപ്രിൽ 23ന് ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയതിനു പിന്നാലെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമാതിർത്തി നിഷേധിച്ചത്. പാക്കിസ്ഥാന്റെ ഈ നടപടി പ്രതിദിനം 100 മുതൽ 150 വരെ ഇന്ത്യൻ വിമാനങ്ങളുടെ സർവീസിനെയാണ് ബാധിക്കുന്നത്.

അതേസമയം നഷ്ടം സംഭവിച്ച കാര്യം പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി തന്നെയാണ് ദേശീയ അസംബ്ലിയിൽ അറിയിച്ചത്. മൊത്തം വ്യോമ ഗതാഗതത്തിൽ 20% ഇടിവുണ്ടായതോടെ ഓവർ ഫ്ലൈയിങ് ഫീസിൽനിന്നുള്ള വരുമാനവും പാക്കിസ്ഥാന് കുറഞ്ഞിട്ടുണ്ട്. സാമ്പത്തിക തിരിച്ചടികൾക്കിടയിലും ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത അടച്ചിടുന്നത് ഒരു മാസത്തേക്ക് കൂടി പാക്കിസ്ഥാൻ നീട്ടി. ഓഗസ്റ്റ് 24 വരെയാണ് വിലക്ക് നീട്ടിയത്. പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഓഗസ്റ്റ് 23 വരെ ഇന്ത്യയും നീട്ടിയിട്ടുണ്ട്.

എന്തിന് വേണ്ടിയാണ് നിങ്ങൾ വീഡിയോ എവിഡൻസുകൾ നശിപ്പിക്കുന്നത്?, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തിനാണ് കേവലം ബിജെപിയുടെ ഒരു ഏജന്റിനെ പോലെ പ്രവർത്തിക്കുന്നത്?… ഉത്തരം കിട്ടേണ്ടത് അഞ്ചേ… അഞ്ച് ചോദ്യങ്ങൾക്ക്!!- രാഹുൽ ​ഗാന്ധി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026