BREAKING NEWS

‘‘നിങ്ങൾ ബലൂചിസ്ഥാനെ രക്തത്തിൽ മുക്കുന്നത് തുടർന്നാൽ ഞങ്ങൾ ഇന്ത്യയെ ചെങ്കോട്ട മുതൽ കശ്മീർവരെ ആക്രമിക്കുമെന്നു പറഞ്ഞിരുന്നു, ഞങ്ങൾ അത് ചെയ്തു”… അസംബ്ലിയിൽ അവകാശവാദമുന്നയിച്ച് പാക്ക് രാഷ്ട്രീയ നേതാവ്

· · 1 min read
Share: Copied!

ഇസ്‌ലാമാബാദ്: ചെങ്കോട്ടയ്ക്കു മുന്നിൽ കാർ പൊട്ടിത്തെറിച്ച് 15പേർ മരിച്ച സംഭവത്തിൽ പാക്കിസ്ഥാന് പങ്കുണ്ടെന്ന അവകാശവാദവുമായി പാക്ക് രാഷ്ട്രീയ നേതാവ് രം​ഗത്ത്. പാക്ക് അധിനിവേശ കശ്മീരിലെ നേതാവായ ചൗധരി അൻവറുൾ ഹഖാണ് അസംബ്ലിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലാണ് ചൗധരി അൻവറുൾ ഹഖ് ഇക്കാര്യങ്ങൾ പറയുന്നത്. അതേസമയം പാക്കിസ്ഥാൻ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ചൗധരി അൻവറുൾ ഹഖാന്റെ വാക്കുകൾ ഇങ്ങനെ- ‘‘നിങ്ങൾ ബലൂചിസ്ഥാനെ രക്തത്തിൽ മുക്കുന്നത് തുടർന്നാൽ ഞങ്ങൾ ഇന്ത്യയെ ചെങ്കോട്ട മുതൽ കശ്മീർവരെ ആക്രമിക്കുമെന്നു മുൻപ് പറഞ്ഞിരുന്നു. ഞങ്ങൾ അത് ചെയ്തു… ഞങ്ങളുടെ ധൈര്യമുള്ള ആളുകൾ അത് ചെയ്തു’’.

അതേസമയം ഈ മാസം 10ന് വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനമുണ്ടായത്. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനം നടന്നത്. റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള ഐ 20 കാർ പൊട്ടിത്തെറിച്ചത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെയായിരുന്നു സ്ഫോടനം. കശ്മീർ പുൽവാമ സ്വദേശി ഡോ. ഉമർ നബിയാണ് സ്ഫോടനം നടന്ന കാർ ഓടിച്ചിരുന്നത്. ഇയാൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടെങ്കിലും ഭീകരബന്ധമുള്ള ഇയാളുടെ സുഹൃത്തുക്കളായ ഡോക്ടർമാരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.

BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026
BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026