BREAKING NEWS

പാക്കിസ്ഥാൻ പറയുന്നതെല്ലാം കല്ലുവച്ച നുണകൾ, ഭീകരർക്കൊപ്പം പാക് മന്ത്രിമാർ വേദി പങ്കിടുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത്, വേദിയിൽ പഹൽഗാം സൂത്രധാരൻ സെയ്ഫുള്ള കസൂരിയും

· · 1 min read
Share: Copied!

ന്യൂഡൽഹി: തങ്ങൾക്കു ഭീകരസംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്നു ആവർത്തിച്ചു പാക്കിസ്ഥാൻ നിഷേധിക്കുന്നതിനിടെ ഭീകരർക്കൊപ്പം പാക്ക് മന്ത്രിമാർ വേദി പങ്കിടുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത്. പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു സംശയിക്കുന്ന സെയ്ഫുള്ള കസൂരിയുൾപ്പെടെയുള്ള ഭീകരരോടൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പാക്കിസ്ഥാന്റെ ആണവപരീക്ഷണങ്ങളുടെ വിജയം ആഘോഷിക്കാൻ പാക്ക് പഞ്ചാബിലെ കസൂറിൽ മേയ് 29ന് നടത്തിയ പരിപാടിയിലാണ് മന്ത്രിമാരും ഭീകരരും ഒരുമിച്ചു പങ്കെടുത്തത്.

പാക്കിസ്ഥാൻ മർക്കസി മുസ്‌ലിം ലീഗ് (പിഎംഎംഎൽ) നടത്തിയ പരിപാടിയിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അടുത്ത അനുയായികളും പാക്കിസ്ഥാൻ മുസ്‍ലിം ലീഗ് നവാസ് നേതാവ് മറിയം നവാസ്, പാക്ക് ഭക്ഷ്യ മന്ത്രി മാലിക് റഷീദ് അഹമ്മദ് ഖാൻ, പാക്ക് പഞ്ചാബ് നിയമസഭാ സ്പീക്കർ മാലിക് മുഹമ്മദ് അഹമ്മദ് ഖാൻ എന്നിവരും ലഷ്കറെ തയിബ നേതാക്കളായ സെയ്ഫുള്ള കസൂരി, തൽഹ സയീദ്, അമീർ ഹംസ എന്നിവരും ഒന്നിച്ചുള്ള ചിത്രമാണ് പുറത്തായത്. അതേസമയം കുപ്രസിദ്ധ ഭീകരൻ ഹാഫിസ് സയീദിന്റെ മകനാണ് തൽഹ സയീദ്. കൂടാതെ മന്ത്രിമാർ ഭീകരരെ വേദിയിലേക്ക് സ്വീകരിച്ച് ആശംസയറിയിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

കൂടാതെ പ്രസംഗങ്ങളിൽ മന്ത്രിമാരും നേതാക്കളും ഇന്ത്യയ്‌ക്ക് എതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കസൂരിയുടെ പ്രസംഗത്തിൽ പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചും പരാമർശിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓപ്പറേഷൻ സിന്ദൂറിൽ മരിച്ച ഭീകരരെ രക്തസാക്ഷികളെന്നാണ് കസൂരി വീഡിയോയിൽ വിശേഷിപ്പിച്ചത്.

അറവുശാലയിൽ ജോലിക്കാരൻ വരാത്തതിനാൽ സഹായിക്കാനെന്ന പേരിൽ വിളിച്ചുകൊണ്ടുപോയി, സംശയരോ​ഗത്തിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി, മുങ്ങിയ പ്രതി പിടിയിലായതു പണമെടുക്കാൻ വീട്ടിലേക്കു വന്നപ്പോൾ- ഭർത്താവിന് വധശിക്ഷ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026