BREAKING NEWS

‘പഹൽഗാം ആക്രമണം നടത്തിയത് സ്വാതന്ത്ര്യസമരക്കാർ’ ഭീകരരെ വാനോളം പുകഴ്ത്തി പാകിസ്ഥാൻ, ഭീകരരെ സഹായിച്ചിട്ടുണ്ടെന്ന് പാക് പ്രതിരോധമന്ത്രി

· · 1 min read
Share: Copied!

ന്യൂഡൽഹി: പഹൽഗാം ആക്രമണം നടത്തിയവരെ പുകഴ്ത്തി പാകിസ്ഥാൻ. പാകിസ്ഥാനിലെ സ്വാതന്ത്ര്യസമരക്കാരാണ് ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭീകരരെ സഹായിച്ചിട്ടുണ്ടെന്ന് പാക് പ്രതിരോധമന്ത്രി സമ്മതിച്ചു. മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാൻ അമേരിക്കയ്ക്ക് വേണ്ടി പലതും ചെയ്തെന്ന് ക്വാജ ആസിഫ് ആണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ലഷ്കർ ഇ തയ്ബയെക്കുറിച്ച് അറിയില്ലെന്നും പാക് പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ അനന്ത്നാഗ് അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ ജമ്മുകശ്മീർ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. എൻഐഎ സംഘം ബൈസരണിൽ നിന്നും ഫൊറൻസിക് തെളിവുകൾ അടക്കം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. അതിനിടെ, പാകിസ്ഥാൻ പഞ്ചാബ് അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചർച്ചകൾ തുടരുകയാണ്. ഇതുവരെ ജവാനെ മോചിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്നപ്പോഴാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. അതിർത്തിയിൽ കൃഷി ചെയ്യുന്നവരെ സഹായിക്കാൻ പോയ ജവാനാണ് പാകിസ്ഥാൻ പിടിയിലായത്. ജവാൻ്റെ ചിത്രം പാക് സേന പുറത്തുവിട്ടിരുന്നു.

BREAKING NEWS
വയനാട് പഠനയാത്ര വിവാദം: സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു, മൂന്നുദിവസം നടത്തേണ്ട യാത്ര അഞ്ച് ദിവസം വരെ നീട്ടി, മീനങ്ങാടി ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി
01 Nov 2026
BREAKING NEWS
എമര്‍ജന്‍സി സൈറൺ മുഴക്കിയും എൽഇഡി ലൈറ്റുകൾ കത്തിച്ചും കാറില്‍ അഭ്യാസ പ്രകടനം, വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യലഹരിയില്‍, കസ്റ്റഡിയിലെടുത്ത് പൊലീസ്
01 Nov 2026
BREAKING NEWS
കാര്‍ മനഃപൂര്‍വം ഓട്ടോയിലിടിപ്പിച്ചു, നിയന്ത്രണം നഷ്ടപ്പെട്ട് പിന്നാലെ എത്തിയ വാഹനങ്ങളും കൂട്ടിയിടിച്ചു, അപകടത്തില്‍പ്പെട്ടത് ഏഴ് വാഹനങ്ങള്‍, പത്ത് പേര്‍ക്ക് പരിക്ക്
01 Nov 2026
BREAKING NEWS
വീട്ടമ്മ പുറത്തുപോയ സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി; ഫാനും ടിവിയും മിക്സിയും നശിപ്പിച്ചു, വരാന്തയിൽ മലമൂത്രവിസർജനവും; മോഷ്ടിച്ചത് ഫ്രിഡ്ജിലിരുന്ന മിഠായികൾ
01 Nov 2026