BREAKING NEWS

“പുസ്തകം വിറ്റു പോകാന്‍ എന്ത് വൃത്തികേടും എഴുതരുത്”, പിണറായി വിജയനെ സന്തോഷിപ്പിക്കാനാണോ ഇങ്ങനെയൊക്കെ എഴുതുന്നത്?? കരുണാകരനെ കുറിച്ച് പറയാന്‍ കെവി തോമസിന് അര്‍ഹതയില്ല, വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

· · 1 min read
Share: Copied!

കൊച്ചി: കെ.കരുണാകരനും സോണിയാഗാന്ധിയും തമ്മില്‍ തെറ്റിയത് പത്മജ വേണുഗോപാലിന്റെ സ്ഥാനാർഥിത്വത്തെ ചൊല്ലിയാണെന്ന് കെ.വി തോമസിന്റെ പുസ്തകം. പത്​മജയെ 2001ൽ മത്സരിപ്പിക്കാതിരുന്നത്​ സോണിയ ​ഗാന്ധി ഇടപെട്ടാണ്. ഇതോടെ കരുണാകരൻ സോണിയയുമായി അകന്നതായി ‘കുമ്പളങ്ങിയില്‍ നിന്നും ചെങ്കോട്ടയിലേക്ക്’ എന്ന പുസ്തകത്തില്‍ കെ.വി തോമസ് വെളിപ്പെടുത്തി. 1995ൽ കരുണാകരന്​ മുഖ്യമന്ത്രി സ്ഥാനം നഷ്​ടപ്പെടാൻ കാരണം പി.വി. നരസിംഹ റാവുവിന്റെ അതൃപ്തിയാണെന്നും പുസ്തകത്തിലുണ്ട്.

എന്നാല്‍ പുസ്തകത്തിലെ വെളിപ്പെടുത്തല്‍ തള്ളി പത്മജ വേണുഗോപാല്‍ രംഗത്ത് എത്തി. കരുണാകരനെ കുറിച്ച് പറയാന്‍ കെവി തോമസിന് അര്‍ഹതയില്ല. പുസ്തകം വിറ്റു പോകാന്‍ എന്ത് വ്യത്തികേടും എഴുതരുതെന്നും പത്മജ വേണുഗോപാല്‍ ആവശ്യപ്പെട്ടു. കരുണാകരന്റെ തണലിൽ വളർന്ന തോമസ് പിന്നീട് അദ്ദേഹത്തെ ചതിക്കുകയായിരുന്നുവെന്നും പത്മജ ആരോപിച്ചു.

2001ൽ താൻ മത്സരിക്കാതിരുന്നത് സോണിയ ഗാന്ധി ഇടപെട്ടതുകൊണ്ടല്ലെന്നും, മുരളീധരൻ കൂടി രംഗത്തുള്ളതിനാൽ കുടുംബത്തിൽ നിന്ന് രണ്ടുപേർ വേണ്ടെന്ന് വെച്ച് താൻ സ്വയം പിന്മാറിയതാണെന്നും പത്മജ വിശദീകരിച്ചു. കെ.വി തോമസിന്റെ രാഷ്ട്രീയ നിലപാടുകളെയും പത്മജ ചോദ്യം ചെയ്തു. കോൺഗ്രസിൽ നിന്ന് പുറത്തുപോയി സിപിഎമ്മിനൊപ്പം ചേർന്ന തോമസ്, ഇപ്പോൾ പിണറായി വിജയനെ സന്തോഷിപ്പിക്കാനാണോ ഇത്തരം കാര്യങ്ങൾ എഴുതുന്നതെന്ന് പത്മജ ചോദിച്ചു.

BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026