BREAKING NEWS

ഈ പ്രണയം നിങ്ങളെ പേടിപ്പിക്കും… അതിശയിപ്പിക്കും!! പ്രഭാസ് നായകനാകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ ഫാൻറസി ചിത്രം ‘രാജാ സാബി’ൻറെ ടീസർ പുറത്ത്, ചിത്രം ഡിസംബർ 5ന് തീയറ്ററുകളിലേക്ക്

· · 1 min read
Share: Copied!

കൊച്ചി: പ്രേക്ഷകരേവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘രാജാ സാബി’ൻറെ വിസ്മയിപ്പിക്കുന്ന ടീസർ പുറത്ത്. ആരാധകരുടെ ആഘോഷങ്ങൾ അലയടിച്ചുയർന്ന രാവിലാണ് ഹൈദരാബാദ് വച്ച് ഈ ഹൊറർ-ഫാൻറസി ചിത്രത്തിൻറെ ഗ്രാൻഡ് ടീസർ ലോഞ്ച് നടന്നത്. ഇന്ത്യ കണ്ട സമീപകാലത്തെ ഏറ്റവും വലിയ ടീസർ ലോഞ്ച് നിമിഷ നേരം കൊണ്ട് ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്. മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൻറെ വേൾഡ് വൈഡ് റിലീസ് ഡിസംബർ 5 നാണ്.

ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി ഏവരേയും അതിശയിപ്പിക്കുന്നതാണ് ടീസർ. ടീസറിൽ സംഗീത മാന്ത്രികൻ തമൻ എസ്, ഒരുക്കിയിരിക്കുന്ന ത്രസിപ്പിക്കുന്നതും ചങ്കിൽ തറയ്ക്കുന്നതുമായ സംഗീതം ചിത്രത്തിൻറെ ടോട്ടൽ മൂഡ് തന്നെ പ്രേക്ഷകരിലേക്ക് പകരുന്നതാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ- ഫാൻറസി സെറ്റിനുള്ളിൽ ഒരുക്കിയ ടീസർ ലോഞ്ച് ഇവൻറ്, മാധ്യമങ്ങൾക്ക് ‘ദി രാജാസാബി’ൻറെ വിചിത്ര പ്രപഞ്ചത്തിൻറെ ഉള്ളറകളിലെ രഹസ്യങ്ങളിലേക്കുള്ള പ്രവേശനമായിരുന്നു. രഹസ്യങ്ങൾ നിറഞ്ഞ, മിന്നിമറയുന്ന മെഴുകുതിരി വെളിച്ചത്തിനു നടുവിൽ നിശബ്ദത തളം കെട്ടി നിൽക്കുന്ന, കോടമഞ്ഞിൻറെ കുളിരുള്ള, നിഴലുകൾ നൃത്തമാടുന്ന ഇടനാഴികളിലൂടെ തുറക്കുന്ന ഹവേലിയുടെ അകത്തളങ്ങൾക്ക് നടുവിലാണ് ക്ഷണിക്കപ്പെട്ടവർക്ക് ഇരിപ്പിടം ഒരുക്കിയിരുന്നത്. ബിഗ് സ്ക്രീനിൽ ഏവരും സാക്ഷികളാകാൻ പോകുന്ന പേടിപ്പെടുത്തുന്ന കാഴ്ചകളിലേക്കുള്ള സൂചനയാണിതെന്ന് പറയാം.

പ്രഭാസിനൊപ്പം സംവിധായകൻ മാരുതി, നിർമ്മാതാവ് ടി ജി വിശ്വ പ്രസാദ്, സംഗീത സംവിധായകൻ തമൻ എസ് എന്നിവർ സ്റ്റേജിലേക്ക് എത്തിയപ്പോൾ ആയിരക്കണക്കിന് ആരാധകരുടെ കാതടപ്പിക്കുന്ന കരഘോഷത്തോടെയാണ് അവരെ സ്വീകരിച്ചത്. പ്രഭാസിൻറെ തിരിച്ചുവരവ് മാത്രമല്ല, ബിഗ് സ്ക്രീനിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള വേഷപ്പകർച്ചയിലേക്കുള്ള അദ്ദേഹത്തിൻറെ ധീരമായ ചുവടുവയ്പ്പ് ആഘോഷിക്കുന്ന ഒരു ഉത്സവം പോലെയായിരുന്നു ലോഞ്ച് നടന്നത്.

ടീസറിൽ, പ്രഭാസ് വ്യത്യസ്തമായ രണ്ട് ലുക്കുകളിലാണെത്തിയിരിക്കുന്നത്. അതിരറ്റ ഊർജ്ജവും ആകർഷണീയതുമായ ഒരു ലുക്കും, മറ്റൊന്ന് ഇരുണ്ടതും നിഗൂഢവുമായ പേടിപ്പിക്കുന്ന വേഷപ്പകർച്ചയുമാണ്. ”രാജാസാബിലൂടെ, ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വലിയ സിനിമ നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. പ്രേക്ഷകരെ ഒരു അതിശയകരമായ ലോകത്തേക്ക് ആകർഷിക്കുന്നതാണ് ഇതിലെ കഥയും സെറ്റുകളും”, നി‍ർമ്മാതാവ് ടി.ജി വിശ്വപ്രസാദിൻറെ വാക്കുകൾ. സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.

സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ വേഷപ്പകർച്ചയിലാണ് ചിത്രത്തിൽ പ്രഭാസ് എത്താൻ ഒരുങ്ങുന്നത്. ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എൻറർടെയ്നറായ ‘രാജാസാബ്’ ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന ടാഗ് ലൈനുമായാണ് എത്തുന്നത് എന്നതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ ആകാംക്ഷയിലാണ്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.

മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സം​ഗീതം പകരുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോ​ഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ: ആതിര ദിൽജിത്ത്.

BREAKING NEWS
വ്യക്തിവൈരാ​ഗ്യം, പച്ചക്കറി വിൽപ്പനക്കാരനെ കൊന്ന് മൃതദേഹം ചാക്കിൽ കെട്ടി കടലിൽ തള്ളി; ഒരേ കുടുംബത്തിലെ ആറുപേർ അറസ്റ്റിൽ
17 Oct 2026
BREAKING NEWS
സ്വന്തം രാജ്യത്തേയും ദാമ്പത്യബന്ധത്തെയും ഒരുപോലെ വഞ്ചിച്ചു, തനിക്ക് അയാളെ വേണ്ടെന്ന് ഭാര്യ... സൈനിക നീക്കങ്ങൾ, യുദ്ധ പദ്ധതികൾ, തുടങ്ങിയ രഹസ്യ വിവരങ്ങൾ യുക്രെയ്ന് കൈമാറി 300-ലേറെ സഹപ്രവർത്തകരായ റഷ്യൻ സൈനികരുടെ മരണത്തിന് വഴിമരുന്നിട്ടു, ആക്രമണ സമയത്ത് അസുഖം ന‌ടിച്ച് മാറിനിന്നു... ഒടുവിൽ രായ്ക്കുരാമ...
17 Oct 2026
BREAKING NEWS
അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം; വാരണാസി ടീമിന്റെ സ്വന്തം കുംഭയ്ക്ക്... പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ്എസ് രാജമൗലി
16 Oct 2026
BREAKING NEWS
3 പേരാണ് വാഹനത്തിൽ സഞ്ചരിച്ചത്- പ്രതിഭാ​ഗം!! അതുകൊണ്ടാണോ ഇടിച്ചിട്ടത്? അവർ മരിച്ചു പോയില്ലേ, അവർക്കെതിരേ എന്ത് നടപടി? കോടതി..."പ്രതികൾക്കെതിരേ നടന്നത് ഗൂഢാലോചന, പ്രിയാദ് എത്തിയത് അപകടശേഷം, പ്രാഥമിക മൊഴി നൽകാൻ ഇയാൾക്ക് എങ്ങനെ കഴിയും? മൊഴി നൽകാൻ സംഭവം കണ്ടതായി തെളിവുണ്ടോ? എന്താണ് കേസിന്റെ പിന്നിലെന...
16 Oct 2026