BREAKING NEWS

ഔദ്യോഗിക വാഹനം തകരാറിലായപ്പോൾ സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചു, അത് കുറച്ച് വിലകൂടിയ ഒരു വാഹനമായിപോയി എന്നതാണ് ഷാജിയുടെ കുറ്റം, തങ്ങളുടെ മന്ത്രിമാര്‍ പിണറായിയുടെ മാതൃക വിദേശപര്യടനത്തിൽ എന്തായാലും കാട്ടില്ല- പിഎംഎ സലാം

· · 1 min read
Share: Copied!

മലപ്പുറം: മന്ത്രി കെ.എം. ഷാജി ഔദ്യോഗിക യാത്രകൾക്കായി ആഢംബര വാഹനം ഉപയോഗിച്ചതിനെ ന്യായീകരിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോൾ അത് വർക്ക്ഷോപ്പിൽ കൊടുക്കുകയും താൽക്കാലികമായി അദ്ദേഹത്തിന്‍റെ മണ്ഡലത്തിൽ സഞ്ചരിക്കാൻ സുഹൃത്തിന്‍റെ ഒരു വാഹനം ഉപയോഗിക്കുകയുമായിരുന്നു. നിർഭാഗ്യവശാൽ അത് അൽപം വിലകൂടിയ ഒരു വാഹനമായിപോയി എന്നതാണ് കുറ്റം. ഷാജിയുടെ വാഹനം തിരിച്ചുകിട്ടിയപ്പോൾ അന്നു തന്നെ അത് തിരിച്ചേൽപിച്ചു. അന്നു തന്നെ വിവാദം അവസാനിച്ചെന്നും പി.എം.എ സലാം മാധ്യമങ്ങളോട് പറഞ്ഞു. ഷാജിക്ക് ജാഗ്രത കുറവ് ഉണ്ടായിട്ടില്ല. പിണറായിയുടെ മാതൃക വിദേശപര്യടനത്തിൽ എന്തായാലും കാട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് ഫ്ലൈറ്റ് യാത്രാ വിവാദത്തിലും സലാം പ്രതികരിച്ചു. പിണറായിക്കും റിയാസിനുമെതിരായ പ്രാഥമികാനേഷണത്തിൽ ആർക്കെതിരെയും വിദ്വേഷമില്ല. ഒരു ലൂപ്പ് ഹോളുമില്ലാതെ അന്വേഷണം നടക്കട്ടെ. ആരോടും പ്രതികാരത്തിനില്ല. ഇ.ഡിയേയും പൂർണവിശ്വാസമില്ല. ഇഡി കത്ത് നൽകിയാൽ അന്വേഷിച്ചേ നടപടിയുണ്ടാകൂ. യു.ഡി.എഫ് നേതാക്കൾക്കെതിരെ വന്നാലും അന്വേഷണം നടക്കുമെന്നും പി.എം.എ സലാം വ്യക്തമാക്കി. അതേസമയം, സുഹൃത്തിന്‍റെ ആഡംബര കാറിൽ കേരള സർക്കാർ ബോർഡ് വച്ചുള്ള മന്ത്രി ഷാജിയുടെ യാത്രക്ക് പൊതുഭരണ വകുപ്പ് അനുമതിയില്ലെന്ന് സൂചന.

ആഗസ്റ്റ് 16, 17 തിയതികളിൽ കൂർഗിൽ മന്ത്രി നടത്തിയ സന്ദർശനവുമായി ബന്ധപ്പെട്ട് കർണാടക ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് സംസ്ഥാന പ്രോട്ടോകോൾ ഓഫിസർ നൽകിയ കത്തിൽ രേഖപ്പെടുത്തിയത് വിവാദമായ റേഞ്ച് റോവർ കാറിന്‍റെ നമ്പറാണ്. ആഗസ്റ്റ് 14നാണ് ഈ കത്ത് നൽകിയത്. മന്ത്രി യാത്രക്കായി ഉപയോഗിച്ച കാറുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിൽ നിന്നുണ്ടായ നിർദേശം കൂർഗ് യാത്രയുമായി ബന്ധപ്പെട്ട് മാത്രമാണെന്നാണ് സൂചന.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026