BREAKING NEWS

“ആൻഡമാൻ ജയിലിലെ ശിലകളിൽ കൊത്തിവച്ചിട്ടുള്ള രക്തസാക്ഷികളുടെ പേരുകളിൽ ഭൂരിപക്ഷവും കമ്യൂണിസ്റ്റുകാരുടേതാണ്”, തങ്ങളുടെ പ്രസ്ഥാനത്തിന്റെ പങ്കെന്താണെന്ന് നാടിന് നന്നായി അറിയാം, ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയവരാണ് കമ്യൂണിസ്റ്റുകാരുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ചോദ്യം ചെയ്യുന്നത്, വി മുരളീധരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് പങ്കില്ലെന്ന ബിജെപി എംഎൽഎ വി.മുരളീധരന്റെ വിമര്‍ശനങ്ങള്‍ക്ക്  കടുത്ത ഭാഷയിൽ മറുപടി നൽകി മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്. ആൻഡമാൻ ജയിലിൽ നിന്ന് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയ ചരിത്രമുള്ളവരാണ് കമ്യൂണിസ്റ്റുകാരുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ചോദ്യം ചെയ്യുന്നതെന്ന് അദ്ദേഹം സഭയിൽ തുറന്നടിച്ചു.

സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രവിരുദ്ധ പരാമർശങ്ങളുടെ അഭാവവും, വന്ദേമാതരം ഉൾപ്പെടെയുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടി യുഡിഎഫ് സർക്കാരിനെതിരെയും അദ്ദേഹം ശക്തമായ വിമർശനം ഉന്നയിച്ചു. 1913 നവംബർ 14ന് ആൻഡമാൻ ജയിലിൽ വെച്ച് ഒരു നേതാവ് കണ്ണീരുകൊണ്ട് ബ്രിട്ടീഷുകാർക്ക് എഴുതിയ കത്തിന്റെ കാര്യം റിയാസ് സഭയിൽ ഓർമിപ്പിച്ചു.

സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ നിന്നും മാറിനിന്ന് ബ്രിട്ടീഷുകാരോട് പൂർണമായി സഹകരിക്കാമെന്ന് വ്യക്തമാക്കിക്കൊണ്ട് എഴുതിയ കത്താണത്. അതേ ആൻഡമാൻ ജയിലിൽ ഭീകരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങുകയും കൊടിയ പീഡനങ്ങൾ അനുഭവിക്കുകയും ചെയ്തവരാണ് കമ്യൂണിസ്റ്റുകാർ. ആൻഡമാൻ സെല്ലുലാർ ജയിലിലെ ശിലകളിൽ കൊത്തിവെച്ചിട്ടുള്ള രക്തസാക്ഷികളുടെ പേരുകളിൽ മഹാഭൂരിപക്ഷവും കമ്യൂണിസ്റ്റുകാരുടേതാണെന്നും, തങ്ങളുടെ പ്രസ്ഥാനത്തിന്റെ പങ്കെന്താണെന്ന് നാടിന് നന്നായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

 

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ
25 Oct 2026