BREAKING NEWS

വിദ്യാർഥികളേ, ഒരു സന്തോഷ വാർത്താ… പി ടി പീരി‍ഡിൽ പി ടി തന്നെ നടത്തണം, അതല്ലാതെ മറ്റു ക്ലാസുകൾ വേണ്ട!! കർശന നിർദേശമിറക്കി സർക്കാർ, നടപടി മറ്റു വിഷയങ്ങൾക്കായി കലാ-കായിക-പ്രവൃത്തിപരിചയ പിരീയഡുകൾ മാറ്റിവെക്കുന്നത് പാഠ്യപദ്ധതി സമീപനത്തിന് വിരുദ്ധമെന്ന ബാലാവകാശ കമ്മിഷൻറെ ഉത്തരവിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: പിടി പീരിഡിൽ കണക്കും ഇം​ഗ്ലീഷും ബുക്കുമായി അധ്യാപകർ കയറിവന്നാൽ എന്താല്ലേ അവസ്ഥ… തകർന്നില്ലേ ചട്ടീം കലോം അല്ലേ… എന്നാൽ അതിന് മാറ്റം വരാൻ പോവുകയാണ്, ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിൽ കലാ-കായിക വിദ്യാഭ്യാസത്തിനായി നിശ്ചയിച്ച പീരീയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കരുതെന്ന കർശനനിർദേശവുമായി സർക്കാർ. ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെത്തുടർന്നാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്.

മറ്റു വിഷയങ്ങൾക്കായി കലാ-കായിക-പ്രവൃത്തിപരിചയ പിരീയഡുകൾ മാറ്റിവെക്കുന്നത് പാഠ്യപദ്ധതി സമീപനത്തിന് വിരുദ്ധമാണെന്ന് ബാലാവകാശ കമ്മിഷൻ അംഗം ഡോ. എഫ് വിത്സൺ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ നിർദേശം.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026