BREAKING NEWS

പത്തനംതിട്ട അനാഥാലയം നടത്തിപ്പുകാരിയുടെ മകൻ അന്തേവാസിയെ വിവാഹം കഴിച്ചത് പെൺകുട്ടി ​ഗർഭിണിയായതിനാൽ, പീഡിപ്പിക്കുമ്പോൾ പെൺകുട്ടി മൈനർ- യുവാവിനെതിരെ പോക്സോ കേസ്, മറ്റൊരു പെൺകുട്ടിയെ തല്ലിയ സംഭവത്തിൽ നടത്തിപ്പുകാരിക്കെതിരേയും കേസ്

· · 1 min read
Share: Copied!

പത്തനംതിട്ട: പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തു കേസെടുത്ത് പോലീസ്. പെൺകുട്ടി അന്തേവാസിയായിരുന്ന കാലത്ത് ഗർഭിണിയായെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പീഡന സമയം പെൺകുട്ടിക്കു പ്രായപൂർത്തിയായിരുന്നില്ല. കൂടാതെ പെൺകുട്ടി ഗർഭിണിയായത്മറച്ചുവെക്കാൻ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചുവെന്നാണ് കേസ്.

അതേസമയം അനാഥാലയ നടത്തിപ്പുകാരിയുടെ മകൻ അന്തേവാസിയായ പെൺകുട്ടിയെ കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ മാസം രണ്ടാം തീയതി പെൺകുട്ടി പ്രസവിച്ചു. ഇതിനിടെ പെൺകുട്ടി ഗർഭിണിയായത് പ്രായപൂർത്തിയാകും മുൻപാണെന്നും അത് മറച്ചുവയ്ക്കാൻ സ്ഥാപന നടത്തിപ്പുകാരി വളരെ വേഗം വിവാഹം നടത്തിയതാണെന്നും പരാതി ഉയർന്നു. രേഖാമൂലം കിട്ടിയ പരാതി സിഡബ്ല്യൂസി പോലീസിന് കൈമാറുകയായിരുന്നു. പ്രസവം കൈകാര്യം ചെയ്ത ഡോക്ടറുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയ ശേഷമാണ് അടൂർ പോലീസ് പോക്സോ കേസെടുത്തത്.

കൂടാതെ അനാഥാലയം നടത്തിപ്പുകാരിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അന്തേവാസിയായ മറ്റൊരു പെൺകുട്ടിയെ തല്ലി എന്ന പരാതിയിലാണ് ഇവർക്കെതിരായ കേസെടുത്തത്. മുറ്റം വൃത്തിയാക്കിയില്ല എന്ന് ആരോപിച്ച് നടത്തിപ്പുകാരി തല്ലി എന്നാണ് കൗൺസിലിങ്ങിൽ പെൺകുട്ടി പരാതിപ്പെട്ടത്. പ്രതികളുടെ മുൻകൂർ ജാമ്യ അപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രതിക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് പോലീസ് കോടതിയോട് അഭ്യർത്ഥിച്ചു.

ഇൻഡിഗോ വിമാന അപകടം തലനാരിഴയ്ക്ക് ഒഴിവായതിനു പിന്നിൽ പൈലറ്റിന്റെ ബുദ്ധി!! ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി, അപകടം മുൻകൂട്ടി കണ്ട് വീണ്ടും പറന്നുറയന്ന് മൂന്നു തവണ വലംചുറ്റി സേഫ് ലാൻഡിങ്

 

BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026
BREAKING NEWS
'മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ... '; റഫീഖ് അഹമ്മദ് കാണാനെത്തിയപ്പോൾ കവിതയുടെ വരികൾ ഓർമയിൽനിന്ന് ചൊല്ലി ലീലാവതി ടീച്ചർ; സമുദ്രവും പർവതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല, നമ്മുടെ നിസ്സാരതയാണെന്ന് ​ഗാനരചയിതാവ്
31 Oct 2026