BREAKING NEWS

വർഷങ്ങൾക്ക് ശേഷമിതാ ഓർക്കുട്ട് തിരിച്ചെത്തുന്നു; പിന്തുണ തേടി സ്ഥാപകൻ ; ‘സോഷ്യൽ മീഡിയയ്ക്ക് വഴിപിഴച്ചു: യഥാർഥ മനുഷ്യ ബന്ധങ്ങൾക്കല്ല ഊന്നൽ, ഇന്നത്തെ തലമുറ കടുത്ത ഉത്കണ്ഠയും ഏകാന്തതയും അനുഭവിക്കുന്നതിൽ അതിശയിക്കാനില്ല‘- തുറന്ന കത്ത്

· · 1 min read
Share: Copied!

2000-ങ്ങളുടെ തുടക്കത്തിൽ ഇന്റർനെറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ച ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഓർക്കുട്ട് തിരിച്ചെത്തുന്നു. പഴയതുപോലെ സൗഹൃദങ്ങൾക്കും കൂട്ടായ്മകൾക്കും യഥാർഥ മനുഷ്യബന്ധങ്ങൾക്കും മുൻഗണന നൽകുന്ന രീതിയിൽ പ്ലാറ്റ്ഫോം പുനരാരംഭിക്കാനാണ് സ്ഥാപകൻ ഓർക്കുട്ട് ബുയൂക്കോക്ടെൻ ഒരുങ്ങുന്നത്. ഇതിനായി ഇന്റർനെറ്റ് ഉപയോക്താക്കളുടെ പിന്തുണയും അദ്ദേഹം തേടിയിട്ടുണ്ട്. എന്നാൽ പുതിയ പ്ലാറ്റ്ഫോം എപ്പോൾ പുറത്തിറങ്ങുമെന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഓർക്കുട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച തുറന്ന കത്തിലൂടെയാണ് പ്ലാറ്റ്ഫോം തിരിച്ചുകൊണ്ടുവരാനുള്ള ആഗ്രഹത്തിന് പിന്നിലെ കാരണങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സോഷ്യൽ മീഡിയയിൽ ഉണ്ടായ മാറ്റങ്ങളെ കത്തിൽ അദ്ദേഹം വിമർശിച്ചു. സോഷ്യൽ മീഡിയയ്ക്ക് വഴിപിഴച്ചു. യഥാർഥ ബന്ധങ്ങൾ വളർത്തുന്നതിനേക്കാൾ ഉപയോക്താക്കളുടെ ശ്രദ്ധ പരമാവധി പിടിച്ചുനിർത്തുന്നതിനാണ് ഇന്നത്തെ പ്ലാറ്റ്ഫോമുകൾ പ്രാധാന്യം നൽകുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.

ഇന്റർനെറ്റ് കൂടുതൽ മനുഷ്യത്വപരമായിരുന്ന ഒരു കാലത്തെയും അദ്ദേഹം കത്തിൽ ഓർത്തെടുത്തു. മറ്റൊരു ഭൂഖണ്ഡത്തിൽ നിന്നുള്ള അപരിചിതന്റെ സന്ദേശം പോലും അന്ന് മാന്ത്രികമായ അനുഭവമായിരുന്നു. കുറച്ചുനേരത്തേക്കാണെങ്കിലും അത്തരം സന്ദേശങ്ങൾ നൽകിയ സന്തോഷം വലുതായിരുന്നു, കാരണം അവ യഥാർഥ മനുഷ്യബന്ധങ്ങളുടെ ഭാഗമായിരുന്നു. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിലെ ബന്ധങ്ങളെ അൽഗോരിതങ്ങളാണ് നിയന്ത്രിക്കുന്നതെന്നും യഥാർഥ അടുപ്പം പിന്നിലേക്ക് പോകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നത്തെ തലമുറ കടുത്ത ഉത്കണ്ഠയും ഏകാന്തതയും അനുഭവിക്കുന്നതിൽ അതിശയിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൂഗിൾ എൻജിനീയറായിരുന്ന ഓർക്കുട്ട് ബുയൂക്കോക്ടെൻ 2004 ജനുവരിയിലാണ് ഓർക്കുട്ട് ആരംഭിച്ചത്. ഗൂഗിളിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആദ്യകാല സോഷ്യൽ നെറ്റ്വർക്കിങ് പ്ലാറ്റ്ഫോമുകളിലൊന്നായ ഓർക്കുട്ടിന് ഇന്ത്യയിലും ബ്രസീലിലും വലിയ ജനപ്രീതി ലഭിച്ചു. പ്രൊഫൈലുകൾ, കമ്മ്യൂണിറ്റികൾ, ടെസ്റ്റിമോണിയലുകൾ തുടങ്ങിയ സവിശേഷതകളിലൂടെ സുഹൃത്തുക്കളുമായി ബന്ധം നിലനിർത്താനും സമാന താൽപര്യങ്ങളുള്ളവരുടെ കൂട്ടായ്മകളിൽ പങ്കുചേരാനും ഉപയോക്താക്കൾക്ക് സാധിച്ചിരുന്നു.

എന്നാൽ ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ജനപ്രീതി നേടിയതോടെ ഓർക്കുട്ടിന്റെ സ്വാധീനം കുറഞ്ഞു. തുടർന്ന് 2014 സെപ്റ്റംബറിൽ ഗൂഗിൾ പ്ലാറ്റ്ഫോം പൂർണമായും അടച്ചുപൂട്ടി. പത്ത് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷമാണ് ഓർക്കുട്ടിനെ പുതിയ രൂപത്തിൽ തിരിച്ചുകൊണ്ടുവരാനുള്ള നീക്കം വീണ്ടും സജീവമാകുന്നത്.

‘ഈച്ചയെ കൊല്ലാൻ ചുറ്റിക എടുക്കേണ്ട കാര്യമില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ പൂർണമായി തടയുന്നതെന്തിനെന്ന് സുപ്രീംകോടതി; ‘അനാവശ്യം’

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026