BREAKING NEWS

സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്ത് രാ‌‌ഷ്ട്രീയ പ്രവർത്തനം നടത്തിയാൽ ഒരു രൂപ കുറയാതെ തിരിച്ചടപ്പിക്കും!! 10 വർഷം ഭരിച്ചിട്ട് ഇല്ലാത്ത എന്ത് അഭിപ്രായമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ചോദിക്കാനുള്ളത്? സർക്കാർ ചെലവിൽ രാഷ്ട്രീയ പ്രവർത്തനം നടത്താൻ അനുവദിക്കില്ല, തന്ത്രിയായാലും മന്ത്രിയായാലും അറസ്റ്റ് എന്തിനെന്ന് വ്യക്തമാക്കണം- വിഡി സതീശൻ

· · 1 min read
Share: Copied!

കൊച്ചി: വികസന കാര്യങ്ങളിൽ ജനങ്ങളുടെ അഭിപ്രായം തേടാനെന്ന വ്യാജേന സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചിലവഴിച്ച് സിപിഎം തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വികസന നേട്ടങ്ങൾ വിവരിക്കുന്ന ലഘുലേഖകൾ വീടുകളിൽ എത്തിക്കാൻ സ്വന്തം പാർട്ടിക്കാരെ വോളന്റിയർമാരാക്കി, അവർക്ക് സർക്കാരിൽ നിന്ന് പണം നൽകുന്നത് വഴി രാഷ്ട്രീയ പ്രവർത്തനമാണ് നടക്കുന്നത്. മാത്രമല്ല 10 വർഷം ഭരിച്ചിട്ട് ഇല്ലാത്ത എന്ത് അഭിപ്രായമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ചോദിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

അതുപോലെ പാർട്ടി പ്രവർത്തകരെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നൽകിയ കത്ത് പുറത്തുവന്നിട്ടുണ്ട്. സർക്കാർ ചെലവിൽ രാഷ്ട്രീയ പ്രവർത്തനം നടത്താൻ അനുവദിക്കില്ലെന്നും ഖജനാവിൽ നിന്ന് ഇതിനായി ചിലവഴിക്കുന്ന പണം പാർട്ടിക്കാരെക്കൊണ്ട് തിരിച്ചടപ്പിക്കാൻ ഏതറ്റം വരെയും നിയമയുദ്ധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്കൽ ബോഡികളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണ്, സിഐടിയുവിന്റെ അപേക്ഷ പരിഗണിച്ചുള്ള ഈ നീക്കം കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. എന്നാൽ ഈ കേസിൽ എസ്ഐടിക്ക് മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തുകയാണെന്നും തന്ത്രി ഉൾപ്പെടെയുള്ളവരെ പ്രതികളാക്കിയതിൽ കൃത്യമായ വിശദീകരണം നൽകാൻ അന്വേഷണ സംഘത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രിയെ അറസ്റ്റ് ചെയ്താലും തന്ത്രിയെ അറസ്റ്റ് ചെയ്താലും പങ്കാളിത്തം എന്താണെന്ന് പറയണം. മുൻ ദേവസ്വം പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തപ്പോൾ അത് പറഞ്ഞിട്ടുണ്ട്. നാളെ മുൻ മന്ത്രിയെ അറസ്റ്റ് ചെയ്താലും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കണം. അന്വേഷണം സുതാര്യമാകണമെന്നും നിയമം അതിന്റെ വഴിക്ക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കൊച്ചി മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലത്തീൻ സഭ ഇടപെട്ടു എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലത്തീൻ സഭ ഒരിക്കലും അത്തരം ആവശ്യങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും കെപിസിസി കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് മേയറെ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ സമുദായങ്ങളെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമുക്ക് വേണമെങ്കിൽ റഷ്യൻ ‘ഗോസ്റ്റ്’ കപ്പലുകളെ തടയുന്നതിനെക്കുറിച്ചോ, ഇറാനെതിരെ ആക്രമണം നടത്തുന്നതിനെക്കുറിച്ചോ ചർച്ച ചെയ്യാം… ട്രംപിന്റെ ശ്രദ്ധതിരിക്കാൻ ശ്രമവുമായി യുഎസ് സൈന്യം!! മഡൂറോയു‌‌ടെ അറസ്റ്റ് ട്രംപിന്റെ ആവേശം കൂട്ടി, എത്രയും പെട്ടെന്ന് ​ഗ്രീൻലാൻഡ് പിടിച്ചെടുക്കണം, പദ്ധതി തയാറാക്കാണം- ട്രംപ്, സാധ്യമല്ല, നടപടി നിയമവിരുദ്ധം, യുഎസ് കോൺഗ്രസിന്റെ പിന്തുണ ലഭിക്കില്ല- എതിർത്ത് യുഎസ് സൈന്യം

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026