BREAKING NEWS

ഒന്നു തൊടുത്തുവിട്ടാൽ ലക്ഷ്യം കണ്ടേ മടങ്ങു!! 4,000 മീറ്റർ ഉയരത്തിലുള്ള ലക്ഷ്യങ്ങൾ വരെ ഇവ തകർക്കും, വിട്ടവനുപോലും ലക്ഷ്യം മാറ്റാനാവില്ല!!പാക് മണ്ണ് തകർക്കാൻ ഇന്ത്യ കൂടെക്കൂട്ടിയത് സ്കാൽപ് മിസൈലുകളും ഹാമ്മർ ബോംബുകളും

· · 1 min read
Share: Copied!

പാക് ഭീകര താവളങ്ങളുടെ അസ്ഥിവാരം തോണ്ടാൻ ഇന്ത്യൻ സേന തൊടുത്തുവിട്ടത് സ്കാൽപ് മിസൈലുകളും ഹാമ്മർ ബോംബുകളുമെന്ന് പുറത്തുവരുന്ന റിപ്പോർട്ട്. സമുദ്രനിരപ്പിൽനിന്ന് 4,000 മീറ്റർ ഉയരത്തിലുള്ള ലക്ഷ്യങ്ങൾ തകർക്കാൻ സ്കാൽപ് മിസൈലുകൾക്കു ശേഷിയുണ്ട്. പോർവിമാനങ്ങളിൽനിന്ന് ഇവ തൊടുത്താൽ പിന്നീടു നിയന്ത്രിക്കാനോ ലക്ഷ്യം മാറ്റാനോ ആർക്കും കഴിയില്ല. കമാൻഡ് സെന്ററുകൾ, എയർഫീൽഡുകൾ എന്നിവ തകർക്കാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.

അതേപോലെ 450 കിലോ പോർമുന വഹിച്ച് 300 കിലോമീറ്റർ ദൂരത്തിൽ പ്രഹരിക്കാൻ ശേഷിയുള്ളതാണ് റഫാലിൽനിന്നു തൊടുക്കുന്ന സബ്‌സോണിക്ക് സ്‌കാൽപ് മിസൈലുകൾ. ഇന്ത്യൻ വ്യോമമേഖലയിൽനിന്ന് നാവികസേനയുടെ പിന്തുണയോടെ ഇന്ത്യയുടെ കര,നാവിക വ്യോമസേനകൾ സംയുക്തമായാണ് പാക്ക് മണ്ണിലേക്ക് മിസൈലുകൾ വർഷിച്ച് ആക്രമണം അഴിച്ചുവിട്ടത്. പുലർച്ചെ 1.44 നടന്ന ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനിലെ ഒൻപത് ഭീകരകേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്.

കൂടാതെ 70 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ളവയാണ് ഹാമ്മറുകൾ അഥവാ ഹൈലി എജൈൽ മോഡുലാർ അമ്യുണിഷൻ എക്‌സറ്റൻഡഡ് റേഞ്ച്. എയർ-ടു-ഗ്രൗണ്ട് യുദ്ധോപകരണമായ ഹാമ്മർ 125 കിലോഗ്രാം മുതൽ 1000 കിലോഗ്രാം വരെ ഭാരമുള്ള സാധാരണ ബോംബുകളിൽ ഘടിപ്പിക്കാവുന്ന ഒരു മോഡുലാർ കിറ്റാണിത്. ജിപിഎസ്, ഇൻഫ്രാറെഡ്– ലേസർ രശ്മികൾ എന്നിവ ഘടിപ്പിച്ചിരിക്കുന്നതിനാൽ അതിന്റെ സഹായത്താൽ കൂറ്റൻ ലക്ഷ്യങ്ങളെ വളരെ വേഗം ഭേദിക്കാൻ സാധിക്കും. റാഫേൽ വിമാനങ്ങളിൽ ഒരേസമയം ആറ് ഹാമ്മറുകൾ വരെ വഹിക്കാനാകും.

അതേസമയം ഇവയെ വഹിക്കുന്ന റാഫേൽ വിമാനങ്ങൾക്കുമുണ്ട് പ്രത്യേകതകൾ

1-9.3 ടൺ ആയുധങ്ങൾ വഹിക്കാൻ ശേഷി
2- എയർ ടു എയർ, എയർ ടു ഗ്രൗൺ, മിസൈലുകൾ വഹിക്കാം
3- ആണവമിസൈലുകൾ കൊണ്ടുള്ള ആക്രമണത്തിനും ശേഷി
4- അത്യാധുനിക റഡാർ
5- ശത്രുസേനയുടെ റഡാറുകൾ നിശ്ചലമാക്കാനുള്ള സംവിധാനം
6- ലഡാക്ക് പോലെ ഉയർന്ന മേഖലകളിൽനിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനുള്ള എഞ്ചിൻ കരുത്ത്
7- ആക്രമിക്കുന്ന ശത്രു മിസൈലുകൾ വഴിതിരിച്ചുവിടും
8- ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലെ ലക്ഷ്യങ്ങൾ തകർക്കാനാകും

 

 

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026