BREAKING NEWS

ഓൺലൈൻ മണി ഗെയിമുകൾക്ക് ‘മരണ’മണി, പൂട്ടിക്കെട്ടി പോകാൻ ഒരു മാസത്തെ സമയം!! മറികടന്നാൽ മൂന്നു വർഷം ത‌ടവോ, ഒരു കോടിവരെ പിഴയോ ഒടുക്കേണ്ടി വരും വൻകിട കമ്പനികൾ പൂട്ടിത്തുടങ്ങി; പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഡ്രീം11

· · 1 min read
Share: Copied!

ന്യൂഡൽഹി: പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണി ഗെയിമുകൾക്കു അവസാനം. ഇത്തരം ​ഗെയിമുകൾ രാജ്യത്ത് നിരോധിക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഓൺലൈൻ മണി ഗെയിം കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങി. ഡ്രീം11 ഗെയിമിങ് പ്ലാറ്റ്ഫോമിനു പുറമേ മൊബൈൽ പ്രീമിയർ ലീഗ്, പോക്കർബാസി, മൈ11സർക്കിൾ, സുപ്പി, വിൻസോ, പ്രോബോ തുടങ്ങിയ കമ്പനികളും പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിപ്പു നൽകി തുടങ്ങി. നിയമം വിജ്ഞാപനം ചെയ്യുന്നതിനു മുൻപ് തന്നെ മിക്ക കമ്പനികളും ഇത്തരം ​ഗെയിമുകൾ അവസാനിപ്പിക്കാൻ തീരുമാനമെടുത്തുകഴിഞ്ഞു.

അതുപോലെ പണം കൃത്യമായി മടക്കിനൽകുമെന്ന് പല കമ്പനികളും അറിയിപ്പുനൽകുന്നുണ്ട്. മണി ഗെയിമിങ്ങിൽ മാത്രം ശ്രദ്ധയൂന്നുന്ന കമ്പനികൾ പൂട്ടേണ്ടി വരും. ചില കമ്പനികൾക്ക് ഇതര ഗെയിമിങ് ബിസിനസ് ഉണ്ടെങ്കിലും അതൊന്നും കാര്യമായ ലാഭം നൽകുന്നവയായിരുന്നില്ല. പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണി ഗെയിമുകൾ രാജ്യത്ത് നിരോധിക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ നിയമമായി. എന്നാൽ ഇത് പ്രാബല്യത്തിലാകുന്ന തീയതി സംബന്ധിച്ച് കേന്ദ്രം പ്രത്യേക വിജ്ഞാപനമിറക്കും.

നിലവിലുള്ള ഗെയിമിങ് കമ്പനികൾക്ക് പ്രവർത്തനം അവസാനിപ്പിച്ച് ഉപയോക്താക്കൾക്ക് പണം തിരികെ നൽകാൻ ഒരു മാസം വരെ സമയം നൽകുമെന്ന് സൂചനയുണ്ട്. അതേസമയം നിയമം ഉടൻ പ്രാബല്യത്തിലാക്കിയാൽ ഇത്തരം റീ ഫണ്ട് പോലും നിയമവിരുദ്ധമായി മാറാം. നിയമമനുസരിച്ച് നിരോധനത്തിനു ശേഷവും ഓൺലൈൻ മണി ഗെയിമുകൾ നടത്തുന്നവർക്കും പണമിടപാടുകൾക്ക് സൗകര്യമൊരുക്കുന്ന ധനകാര്യസ്ഥാപനങ്ങൾക്കും 3 വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കാം.

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026