BREAKING NEWS

‘ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ മോദി നെതന്യാഹുവിനോട് ഒട്ടി നില്ക്കുന്നു; ആശങ്കാജനകം’: ഗാസ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ സോണിയ ഗാന്ധി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഗാസയിലെ ഇസ്രായേൽ സൈനിക നടപടികൾക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടെ, വിഷയത്തിൽ കേന്ദ്ര സർക്കാർ തുടരുന്ന മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തെയും ഇസ്രായേലിനോടുള്ള സമീപനത്തെയും ചോദ്യം ചെയ്താണ് സോണിയയുടെ പ്രതികരണം. ഇന്ത്യൻ എക്‌സ്പ്രസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് അവർ നിലപാട് വ്യക്തമാക്കിയത്.

ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് ഉദ്ധരിച്ച സോണിയ ഗാന്ധി, പലസ്തീനികളുടെ നിലനിൽപ്പുതന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആരോപിച്ചു. കുട്ടികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉൾപ്പെടെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

ഗാസയിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തവരിൽ വലിയൊരു വിഭാഗം കുട്ടികളാണെന്നും വിദ്യാലയങ്ങളും ആശുപത്രികളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വ്യാപകമായി തകർക്കപ്പെട്ടിട്ടുണ്ടെന്നും സോണിയ പറഞ്ഞു. ഹമാസ് നടത്തിയ ആക്രമണം അപലപനീയമാണെങ്കിലും, അതിന് ഇസ്രായേൽ നൽകുന്ന തിരിച്ചടി വിവേചനരഹിതവും അതിരുകടന്നതുമായ നടപടികളായി മാറിയെന്നും അവർ വിമർശിച്ചു.

അമേരിക്കയുടെ പിന്തുണ കാരണം ഐക്യരാഷ്ട്രസഭയ്ക്ക് ശക്തമായ നടപടി സ്വീകരിക്കാൻ പരിമിതികളുണ്ടെങ്കിലും, അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ഇസ്രായേലിനെതിരെ കൂടുതൽ ശക്തമാകുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. ഫ്രാൻസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതും, ദക്ഷിണാഫ്രിക്ക ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചതും അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും നിരവധി രാജ്യങ്ങൾ ഇസ്രായേലുമായുള്ള ബന്ധം പുനഃപരിശോധിക്കുകയോ ആയുധവിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്ത സാഹചര്യത്തിൽ, ഇന്ത്യയുടെ നിലവിലെ നിലപാട് ആശങ്കാജനകമാണെന്നും സോണിയ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേൽ ഭരണനേതൃത്വത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിലും കേന്ദ്ര സർക്കാർ പ്രതികരിക്കാത്തത് ചോദ്യങ്ങൾ ഉയർത്തുന്നതായും അവർ കൂട്ടിച്ചേർത്തു.

‘രാമന്റെ പേര് പറഞ്ഞ് അധികാരത്തിലെത്തി; ഈ ‘സംഭാവനാ കള്ളന്മാരെ’ ഭഗവാൻ രാമൻ തന്നെ പുറത്താക്കും’; രാമക്ഷേത്ര വിവാദത്തിൽ ബിജെപിക്കെതിരെ കെജ്‌രിവാൾ

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026