BREAKING NEWS

വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം, 49 പേർക്ക് പരുക്ക്, 18 പേരുടെ നില ​ഗുരുതരം, അപകടത്തിനു പിന്നിൽ ഡ്രൈവർ ഉറങ്ങിയതിനാലെന്ന് സൂചന

· · 1 min read
Share: Copied!

കോട്ടയം: കുറവിലങ്ങാട് എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം. 49 പേർക്കു പരുക്ക്. ഇന്നു പുലർച്ചെ രണ്ട് മണിയോടെ കുറവിലങ്ങാട് കുര്യനാട് വളവിലാണ് അപകടമുണ്ടായത്. അപകടത്തിൽ കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധു(45)ആണ് മരിച്ചത്. ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരിലെ ഇരിട്ടിയിൽനിന്നും വിനോദയാത്രയ്ക്ക് പോയ വാഹനമാണ് അപകടത്തിൽപെട്ടത്.

തിരുവനന്തപുരം, കന്യാകുമാരി യാത്ര കഴിഞ്ഞ് മടങ്ങിവരും വഴിയാണ് അപകടമുണ്ടായത്. ബസിൽ രണ്ട് ഡ്രൈവർമാർ അടക്കം 49 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർക്കെല്ലാം പരുക്കേറ്റു. അപകടത്തിൽപ്പെട്ട 45 പേർ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതിൽ 18 പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവരുടെ നില ​ഗുരുതരമാണെന്നാണ് അറിയുന്നത്.

16-കാരി പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയുടെ വിവാഹ നിശ്ചയ- അപകട മരണ കഥ വ്യാജം?, പെൺകുട്ടിയുടെ ശ്രമം യഥാർഥ പ്രതിയെ സംരക്ഷിക്കാൻ, പെൺകുട്ടിയെ ഒന്നിലേറെപ്പേർ പീഡിപ്പിച്ചതായി റിപ്പോർട്ട്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026