മൈസൂരു: സ്കൂൾ ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ മൈസൂരു ജില്ലയിലാണ് സംഭവം. ഒരു വയസ്സും ഏഴു മാസവും പ്രായമുള്ള ലതിക്‌ഷയാണ് മരിച്ചത്. സഹോദരനെ വിളിക്കാനായി അമ്മയ്ക്കൊപ്പം എത്തിയതാണ് ലതിക്‌ഷ.
സ്കൂൾ ബസിൽനിന്ന് നാലു വയസ്സുള്ള മകനെ അമ്മ ഇറക്കുന്നതിനിടെ, ബസ് മുന്നോട്ടെടുക്കുകയും തൊട്ടടുത്തു നിന്ന് ലതിക്‌ഷയെ ഇടിക്കുകയുമായിരുന്നു. ബസ്സിന്റെ ടയർ ശരീരത്തിലൂടെ കയറി ഇറങ്ങിയ പെൺകുട്ടി തൽക്ഷണം മരിച്ചു.
സംഭവത്തിൽ സ്കൂൾ ബസ്സിന്റെ ഡ്രൈവർ സിദ്ധരാജു (42)വിനെതിരെ പരാതി നൽകി. ഡ്രൈവറുടെ അശ്രദ്ധയാണ് കുഞ്ഞിന്റെ ജീവനെടുത്തതെന്നും തക്കതായ നിയമനടപടി സ്വീകരിക്കണമെന്നും കുടുംബം പരാതിയിൽ പറയുന്നു.





