BREAKING NEWS

ഊഞ്ഞാലാടി നേരെ എ​ആ​ർ ക്യാ​മ്പി​ലേ​ക്ക്… ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾക്ക് ഓണാഘോഷത്തിനു ചുക്കാൻ പിടിച്ച ഏഴ് പോലീസുകാർക്കെതിരെ നട‌പടി

· · 1 min read
Share: Copied!

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഓ​ണം ആ​ഘോ​ഷി​ച്ച സം​ഭ​വ​ത്തി​ൽ കുറ്റക്കാരായ ഏ​ഴ് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി. ഏ​ഴ് പേ​രെ​യും എ​ആ​ർ ക്യാ​മ്പി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഡി​ജി​പി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടിയുണ്ടായത്.

ഇഡി കേസ് പ്ര​തി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഓ​ണം ആ​ഘോ​ഷി​ച്ച​തി​ലും അ​തി​ൻറെ റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച​തി​ലും ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി പി. ​വി​ജ​യ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടിരുന്നു.

കൂടാതെ മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ പ്ര​ശാ​ന്തി​നെ നേ​ര​ത്തെ ത​ന്നെ തൃ​ശൂ​രി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യി​രു​ന്നു. അ​ദ്ദേ​ഹം ക​ഴി​ഞ്ഞ​ദി​വ​സം സ്റ്റേ​ഷ​ൻ ചു​മ​ത​ല ഒ​ഴി​ഞ്ഞിരുന്നു. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ ഐ.​പി. ബി​നു, ഉ​ണ്ണി തു​ട​ങ്ങി​യ​വ​രാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

കഴിഞ്ഞ ദിവസം ജാ​മ്യ​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി സ്റ്റേ​ഷ​നി​ൽ ഒ​പ്പി​ടാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​ക​ളും ഓ​ണാ​ഘോ​ഷ​ത്തി​ൻറെ ഭാ​ഗ​മാ​യ​ത്. ഒ​പ്പി​ട്ട ശേ​ഷം പ്ര​തി​ക​ളോ​ട് മ​ട​ങ്ങാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​തി​ന് പ​ക​രം ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വ​ദി​ച്ചെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ൽ.

പ്ര​തി​ക​ൾ​ക്കൊ​പ്പം പോ​ലീ​സു​കാ​ർ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്ത ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. ഗു​രു​ത​ര വീ​ഴ്ച ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഏ​ഴ് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ഇ​പ്പോ​ൾ സ്ഥ​ലം​മാ​റ്റ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മാത്രമല്ല പ്രതികൾക്ക് ഓണക്കോടി വാങ്ങിനൽകിയതും ഏറെ വിവാദമായിരുന്നു.

സൈനിക സാങ്കേതികവിദ്യയിൽ ഇന്ത്യ പിന്നിലായാൽ ഉടൻതന്നെ യഥാർഥ സൈനികർക്ക് പകരം ചെെനയുടെ റോബോട്ടുകളോ‌ട് അതിർത്തിയിൽ ഏറ്റുമുട്ടേണ്ടിവരും- കോൺ​ഗ്രസ്!! രാഹുൽ ​ഗാന്ധി ഒരു ചൈനീസ് റോബോട്ടല്ലേ?- പരി​​ഹസിച്ച് ബിജെപി

BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026