NEWS

ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് പൂര്‍ണനഗ്നനാക്കി, ശരീരത്തില്‍ മുളകുപൊടി തേച്ചു, യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി, മാര്‍ക്കറ്റിങ് ഏജന്‍സി ഉടമയ്ക്കെതിരെ പരാതി

· · 1 min read
Share: Copied!

കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി. കൊടുവള്ളി ഓമശ്ശേരിയില്‍ പുത്തൂര്‍ പുറായില്‍ വീട്ടില്‍ ഷബീര്‍ അലിയെ (34) യാണ് ആറംഗസംഘം തട്ടിക്കൊണ്ടുപോയി പലയിടങ്ങളില്‍ വെച്ച് മര്‍ദിച്ചത്. കൊടുവള്ളി ഓമശ്ശേരി അമ്പലക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ ജോലിക്കാരനാണ് ഷബീര്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.

കോടഞ്ചേരിയിലെ റിസോര്‍ട്ടിലെത്തിച്ചും താമരശ്ശേരിയിലെ ആളൊഴിഞ്ഞ വീട്ടില്‍വെച്ചും പൂര്‍ണനഗ്നനാക്കിയശേഷം തന്നെ മാരകമായി ആക്രമിക്കുകയും തുടര്‍ന്ന് ശരീരത്തില്‍ മുളകുപൊടി തേച്ചതായും യുവാവ് പരാതിയില്‍ പറഞ്ഞു. അവശാനായ തന്നെ മാര്‍ക്കറ്റിങ് ഏജന്‍സി ഉടമയായ ഫിറോസ് ഖാന്‍ കഴിഞ്ഞദിവസം രാവിലെ താമരശ്ശേരി ടൗണില്‍ ഉപേക്ഷിച്ചതാണെന്നും ഷബീര്‍ പറഞ്ഞു.

ബിസിനസ് സ്ഥാപനത്തിലെ തര്‍ക്കമാണ് തട്ടികൊണ്ടുപോകലിന് ഇടയാക്കിയതെന്നാണ് യുവാവിന്‍റെ ആരോപണം. ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ എംഡിയാണ് ഇതിനുപിന്നിലെന്നുമാണ് ഷബീറലി പറഞ്ഞു. മാര്‍ക്കറ്റിങ് ഏജന്‍സി ഉടമയായ ഫിറോസ് ഖാനെതിരെ ഷബീറലി കൊടുവള്ളി പോലീസില്‍ പരാതി നല്‍കി. പരിക്കേറ്റ ഷബീര്‍ ആദ്യം താമരശ്ശേരിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ആന്തരികമായ പരിക്കുകളൊന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല.

BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026
BREAKING NEWS
ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ...ഒന്നെങ്കിൽ പ്രണയവാ​ഗ്ദാനം നൽകി വശത്താക്കും, അല്ലെങ്കിൽ കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കും!!15 വർഷത്തിനിടെ കൊന്നുതിന്നത് 38 പേരെ, നരഭോജി മനുഷ്യൻ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാ...
27 Oct 2026
BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026