BREAKING NEWS

ഹൈക്കോടതിയിൽ കേരളത്തിലെ ആദ്യ ഡെപ്യൂട്ടി സോളിസിറ്റർ ജനറലായി എംടി രമേശിന്റെ ഭാര്യ അഡ്വ. ഒഎം ശാലിന, ഉത്തരവിറക്കി കേന്ദ്ര നിയമ മന്ത്രാലയം

· · 1 min read
Share: Copied!

കൊച്ചി: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശിന്റെ ഭാര്യയും അഭിഭാഷകയായ ഒഎം ശാലിന ഹൈക്കോടതിയിൽ ഡെപ്യൂട്ടി സോളിസിറ്റർ ജനറലായി നിയമിതയായി. കേന്ദ്ര നിയമ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കേരള ഹൈക്കോടതിയിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ശാലിന. പാലക്കാട് ഗവ. വിക്ടോറിയ കോളജിൽനിന്ന് കൊമേഴ്‌സിലും എറണാകുളം ലോ കോളജിൽനിന്ന് നിയമത്തിലും ബിരുദം എടുത്ത ശാലിന 1999ലാണ് അഭിഭാഷകയായി എൻറോൾ ചെയ്തത്. 2015ൽ ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ അഭിഭാഷകയായി നിയമിതയായി.

2021ൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സീനിയർ സെൻട്രൽ ഗവൺമെന്റ് സ്റ്റാൻഡിങ് കൗൺസിൽ ആയി നിയമിതയായി. ഷൊർണൂർ ഒറോംപാടത്ത് വീട്ടിൽ ഒ.കെ. മുകുന്ദന്റെയും സാവിത്രിയുടെയും മകളാണ്.

ജലം തടഞ്ഞാൽ യുദ്ധം- പാക് ഭീഷണിക്ക് മറു പണിയുമായി ഇന്ത്യ!! സലാൽ ഡാമിൽ നിന്നുള്ള ജലമൊഴുക്കും നിയന്ത്രിച്ചു

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026