BREAKING NEWS

20 കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ജീവൻ രക്ഷിച്ച് ആശുപത്രിയിലേക്ക് പായുന്നതിനിടെ കാർ മറിഞ്ഞ് അപകടം, പെൺകുട്ടി മരിച്ചു, അമ്മയ്ക്കും സഹോദരനും പരുക്ക്

· · 1 min read
Share: Copied!

കാസർകോട്: കുറ്റിക്കോൽ ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടിയുമായി പോകുകയായിരുന്ന കാർ മറിഞ്ഞ് അപകടം. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ ബേത്തൂർപാറ തച്ചാർകുണ്ട് വീട്ടിൽ പരേതനായ ബാബുവിന്റെ മകൾ മഹിമയാണ് (20) മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ മഹിമയെ കണ്ടെത്തുകയായിരുന്നു. അമ്മ വനജയും സഹോദരൻ മഹേഷും ചേർന്ന് മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാർ പടിമരുതിൽ അപകടത്തിൽപ്പെട്ടു. മൂന്നു പേരെയും നാട്ടുകാർ കാസർകോട് ചെർക്കള ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹിമയുടെ ജീവൻ രക്ഷിക്കാനായില്ല. കാസർകോട്ടെ നുള്ളിപ്പാടിയിൽ നേഴ്‌സിങ് വിദ്യാർഥിനിയായിരുന്നു മഹിമ.

അതേസമയം തൂങ്ങിയതാണോ കാർ അപകടമാണോ മഹിമയുടെ മരണകാരണമെന്നു വ്യക്തമല്ല. മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വനജയും മഹേഷും ആശുപത്രിയിൽ ചികിത്സയിലാണ്.

രണ്ടു വർഷമായി പീഡനം, ഒമ്പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ, പീഡനം ഹോം നേഴ്സായ അമ്മ ജോലിക്കു പോകുമ്പോൾ, യുവതിയും മകളും പ്രതിക്കൊപ്പം താമസം തുടങ്ങിയത് രണ്ടാം ഭർത്താവ് ഉപേക്ഷിച്ചതോടെ

 

BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026