BREAKING NEWS

രാഷ്ട്രീയ നാടകം നടന്നില്ലെങ്കിൽ മുൻപേ കന്യാസ്ത്രീകൾ ജയിൽ മോചിതരായേനെ- രാജീവ് ചന്ദ്രശഖർ!! വൃത്തികെട്ട നാടകം കളിക്കരുത്, അസാമാന്യ തൊലിക്കട്ടിതന്നെ, അൽപം ഉളുപ്പുണ്ടായിരുന്നെങ്കിൽ ബിജെപി നേതാക്കൾ കന്യാസ്ത്രീകളെ കാണാൻ വരില്ലായിരുന്നു- ഇടത് എംപിമാർ

· · 1 min read
Share: Copied!

റായ്പുർ: കന്യാസ്ത്രീകളുടെ മോചനത്തിനു പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി രാജീവ് ചന്ദ്രശഖറും ഇടത് എംപിമാരും കസറുന്നു. മൂന്നു ദിവസം മുൻപ് രാഷ്ട്രീയ നാടകം നടന്നില്ലായിരുന്നുവെങ്കിൽ കന്യാസ്ത്രീകളുടെ ജയിൽ മോചനം നേരത്തെ നടക്കുമായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോടു പറഞ്ഞു. കന്യാസ്ത്രീകളെ ജയിലിൽ നിന്നെത്തിച്ച വിശ്വദീപ് കോൺവെന്റിൽ അവരെ കണ്ട ശേഷം പുറത്തിറങ്ങുമ്പോഴായിരുന്നു രാജീവ് ചന്ദ്രശേഖർ പ്രതിപക്ഷത്തിനെതിരെ സംസാരിച്ച് രം​ഗത്തെത്തിയത്.

‘‘മൂന്നു ദിവസം മുൻപ് രാഷ്ട്രീയ നാടകം നടന്നില്ലായിരുന്നുവെങ്കിൽ ഈ ജയിൽ മോചനം നേരത്തെ നടക്കുമായിരുന്നു. അതിലൊരു സംശയവുമില്ല. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നന്ദി പറയുന്നു. ഞാൻ ക്രെഡിറ്റ് എടുത്തിട്ടില്ല. സഭ സഹായിക്കണമെന്നു പറഞ്ഞപ്പോഴാണ് സഹായിക്കാൻ ഇറങ്ങിയത്. എല്ലാവർക്കും സന്തോഷമുണ്ട്.‌ എല്ലാവരും നന്ദി പറയുകയാണ്. ഇത് സന്തോഷത്തിന്റെ ദിവസമാണ്. സഭ വിളിച്ച് സഹായിക്കണമെന്ന് അഭ്യർഥിച്ചപ്പോൾ ‍ഞങ്ങൾ‌ ഇറങ്ങി. അനൂപ് ആന്റണി ഇങ്ങോട്ടേക്കു വന്ന് വേണ്ട കാര്യങ്ങളെല്ലാം ചെയ്തു’’ – രാജീവ് ചന്ദ്രേശഖർ പറഞ്ഞു.

പക്ഷെ ആരാണ് രാഷ്ട്രീയ നാടകം നടത്തിയത് എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു രാജീവ് ചന്ദ്രശേഖർ മൗനം പാലിച്ചു. പിന്നാലെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാതെ രാജീവ് ചന്ദ്രശേഖർ മടങ്ങി. എന്നാൽ ഇതിനെതിരെ ഇടത് എംപിമാർ പ്രതികരിച്ചു. അസാമാന്യ തൊലിക്കട്ടിയാണ് രാജീവ് ചന്ദ്രശേഖറിനെന്ന് ആയിരുന്നു തൊട്ടുപിന്നാലെ കോൺവെന്റിൽ നിന്നും പുറത്തിറങ്ങിയ ഇടതുപക്ഷ എംപിമാരുടെ പ്രതികരണം.

അസാമാന്യ തൊലിക്കട്ടിയാണ് രാജീവ് ചന്ദ്രശേഖറിനെന്ന് ഇടതുപക്ഷ എംപിമാരായ ജോൺ ബ്രിട്ടാസ്, സന്തോഷ് കുമാർ, ജോസ് കെ.മാണി എന്നിവർ പറഞ്ഞു. അൽപം ഉളുപ്പുണ്ടെങ്കിൽ ബിജെപി നേതാക്കൾ ജയിൽ മോചിതരായ കന്യാസ്ത്രീകളെ കാണാൻ വരില്ലായിരുന്നു. കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിനു ബിജെപി മാപ്പു പറയണം. സഭ എല്ലാ രാഷ്ട്രീയ പാർട്ടികളോടും സഹായം ആവശ്യപ്പെട്ടു. കേരളം ബിജെപിയ്ക്കു മാപ്പു നൽകില്ല. രാജീവ് ചന്ദ്രേശഖർ വൃത്തികെട്ട നാടകം കളിക്കരുത്. അതുപോലെ ജോർജ് കുര്യനും സുരേഷ് ഗോപിയും ഒരുനിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹരല്ലെന്നും ഇടത് എംപിമാർ പറഞ്ഞു. അതേസമയം ഒൻപതു ദിവസങ്ങൾക്കു ശേഷമാണ് മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്.

സർക്കാർ വാദം നിലനിൽക്കില്ല, കൂടെയുണ്ടായിരുന്ന യുവതി മതപരിവർത്തകയായത് അഞ്ചാമത്തെ വയസിൽ- അഭിഭാഷകൻ!! 9 ദിവസങ്ങൾക്കു ശേഷം മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം, എഫ്ഐആർ റദ്ദാക്കുന്നതുവരെ പോരാടും- എംപിമാർ

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026