BREAKING NEWS

‘എന്നാ പിന്നെ ഗണേഷ് കേസ് കൊടുക്കട്ടെ, പത്തനാപുരത്ത് ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഗണേഷ് കുമാർ കേസ് കൊടുത്ത് തെളിയിക്കട്ടെ’…വെല്ലുവിളിച്ച് ജി സുകുമാരൻ നായർ

· · 1 min read
Share: Copied!

കോട്ടയം: എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും പുറത്താക്കപ്പെട്ട മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിൻറെ ആരോപണങ്ങളെ വെല്ലുവിളിച്ച് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പത്തനാപുരത്തെ താലൂക്ക് യൂണിയൻ പിരിച്ചു വിട്ടതിൽ അടക്കം ജനാധിപത്യ വിരുദ്ധ തീരുമാനങ്ങളുണ്ടെന്ന ഗണേഷിൻറെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ സുകുമാരൻ നായർ, എന്നാ പിന്നെ ഗണേഷ് കേസ് കൊടുക്കട്ടെ എന്നും പ്രതികരിച്ചു.

പത്തനാപുരത്ത് ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഗണേഷ് കുമാർ കേസ് കൊടുത്ത് തെളിയിക്കട്ടെ എന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി വെല്ലുവിളിച്ചു. നേരത്തെ ഡയറക്ടർ ബോർഡ്‌ സ്ഥാനത്ത് നിന്ന് നീക്കിയതിൽ പരാതി ഇല്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് ഗണേഷ് കുമാർ, എൻ എസ് എസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്.

അതേസമയം സംഘടനയ്ക്ക് ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ടെന്ന് അഭിപ്രായപ്പെട്ട ഗണേഷ്, പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻറ് സ്ഥാനം നഷ്ടപ്പെട്ടതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഏകാധിപത്യപരമായ നിലപാടാണ് പത്തനാപുരത്തെ കാര്യത്തിൽ എൻ എസ് എസ് നേതൃത്വം സ്വീകരിച്ചതെന്നതടക്കമുള്ള ആരോപണങ്ങളാണ് ഗണേഷ് ഉയർത്തിയത്. ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുമായി എൻഎസ്എസ് ആസ്ഥാനത്ത് എത്തിയിട്ട് പോലും പരിഗണിച്ചില്ല എന്നും ഗണേഷ് വിവരിച്ചിരുന്നു.

അതേസമയം കാൽനൂറ്റാണ്ട് കാലത്തോളം എംഎൽഎ ആയിരിക്കുമ്പോഴും മന്ത്രിയായിരിക്കുമ്പോഴും എൻഎസ് സ് നേതൃനിരയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു കെബി ഗണേഷ് കുമാർ ഒടുവിൽ ഇന്നലെയാണ് സമുദായത്തിന്റെ പരമോന്നത സമിതിയിൽ നിന്ന് പുറത്തായത്. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും ഗണേഷ്‌ കുമാറും അടക്കം 9 ഡയറക്ടർ ബോർഡ് അംഗങ്ങളുടെ കാലാവധിയാണ് കഴിഞ്ഞദിവസം കഴിഞ്ഞത്. ഇതിൽ ഗണേഷ് കുമാർ ഒഴികെ എട്ട് പേർക്കും അംഗത്വം പുതുക്കി നൽകി. കുന്നത്തൂർ എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി ആർ കെ ബാബുവിനെയാണ് ഗണേഷ് കുമാറിനു പകരം ഡയറക്ടർ ബോർഡിൽ എടുത്തത്. കഴിഞ്ഞ കുറെ നാളുകളായി എൻ എസ് എസ് നേതൃത്വം ആയി ഇടഞ്ഞുനിൽക്കുകയാണ് ഗണേഷ് കുമാർ.

പത്തനാപുരത്തെ പത്മകഫെ നിർമ്മാണത്തിലെ അഴിമതി ആരോപണവും ഇതിനെ തുടർന്ന് താലൂക്ക് യൂണിയൻ അംഗങ്ങൾ ഭൂരിഭാഗം രാജിവച്ചതും പിന്നീട് ഉണ്ടായ വിവാദങ്ങളുമാണ് ഗണേഷിനെ എൻ എസ് എസ് ജനറൽ സെക്രട്ടറിയിൽ നിന്ന് അകറ്റിയത്. ഇക്കാര്യത്തിൽ പല തവണ ഗണേഷ് കുമാർ, സുകുമാരൻ നായരുമായി അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നാലെയാണ് ഡയറക്ടർ ബോർഡ്‌ സ്ഥാനം കൂടി നഷ്ടമായത്. അതേസമയം ഗണേഷിനെ ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കിയത് പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ ആഘോഷമാക്കി. അഡ്ഹോക്ക് കമ്മിറ്റി പ്രസിഡൻറ് കരിക്കത്തിൽ തങ്കപ്പൻപിള്ളയുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്ത് ആഘോഷിച്ചു

BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026